MV Govindan | പ്രധാനമന്ത്രി വന്ന് പ്രസംഗിച്ചു പോയാല്‍ വോടുകിട്ടും എന്നാണ് ധാരണ; നരേന്ദ്ര മോദി തൃശൂരില്‍ തന്നെ താമസിച്ചാലും സുരേഷ് ഗോപി ജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

 


കൊച്ചി: (KVARTHA) അടിക്കടി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുന്നതിനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍. തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രധാനമന്ത്രി വന്ന് പ്രസംഗിച്ചു പോയാല്‍ വോടുകിട്ടും എന്നാണ് ഇവരുടെ ധാരണ. മോദി ഇനി തൃശൂരില്‍ തന്നെ താമസിച്ചാലും സുരേഷ് ഗോപി ജയിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍.
 
MV Govindan | പ്രധാനമന്ത്രി വന്ന് പ്രസംഗിച്ചു പോയാല്‍ വോടുകിട്ടും എന്നാണ് ധാരണ; നരേന്ദ്ര മോദി തൃശൂരില്‍ തന്നെ താമസിച്ചാലും സുരേഷ് ഗോപി ജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

എം വി ഗോവിന്ദന്റെ വാക്കുകള്‍:

സിപിഎമിന്റെ അകൗണ്ട് മരവിപ്പിച്ചത് കൊണ്ടോ അത് പ്രചരിപ്പിച്ചത് കൊണ്ടോ ബിജെപി ജയിക്കാന്‍ പോകുന്നില്ല. ബിജെപിയുടെ തൃശൂര്‍ സ്ഥാനാര്‍ഥി നികുതി വെട്ടിപ്പ് നടത്തിയതും അതിനായി വ്യാജരേഖ ചമച്ചതുമായ കേസ് മാധ്യമങ്ങളടക്കം കണ്ടില്ലെന്ന് നടിക്കുകയാണ്. കേരളത്തിനും കമ്യൂണിസ്റ്റുകള്‍ക്കും മുസ്ലിങ്ങള്‍ക്കും എതിരെയുള്ള, ഒരു മൂല്യവുമില്ലാത്ത സിനിമയാണ് 'കേരള സ്റ്റോറി'.

പ്രതിപക്ഷ പാര്‍ടികളെ മാത്രമല്ല, താല്‍പര്യമില്ലാത്ത മാധ്യമ സ്ഥാപനങ്ങളെയും കേന്ദ്ര സര്‍കാര്‍ വേട്ടയാടുന്നതിന്റെ ബാക്കിയായാണ് ബിബിസി ഇന്‍ഡ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. പൗരത്വ ഭേദഗതി അടക്കം കോണ്‍ഗ്രസിന് പല കാര്യങ്ങളിലും നിലപാടില്ല- എന്നും ഗോവിന്ദന്‍ പറഞ്ഞു.

Keywords: Suresh Gopi will not win even if Modi stays in Thrissur, says MV Govindan, Kochi, News, Suresh Gopi, Lok Sabha Election, Candidate, PM Narendra Modi, Politics, Press Meet, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia