Reaction | തിരുത്തല്‍ ഞാനും നിങ്ങളും ആഗ്രഹിക്കുന്നുണ്ട്, സിനിമാപ്രവര്‍ത്തകരും ആഗ്രഹിക്കുന്നു; ഹേമ കമിറ്റി റിപോര്‍ടില്‍ പ്രതികരണവുമായി സുരേഷ് ഗോപി
റിപോര്‍ടിന്മേല്‍ നടപടികളുണ്ടാകും.
സിനിമയാല്‍ ബാധിക്കപ്പെട്ട ചിലര്‍ പവര്‍ ഗ്രൂപ്പുകളെ കുറിച്ച് മുന്‍പും പറഞ്ഞിട്ടുണ്ട്.
നാലഞ്ചു മാസം മുന്‍പ് മമ്മൂട്ടിയെ ക്രൂശിച്ചുകൊണ്ട് വേറെ ചില പവര്‍ സെന്റേഴ്‌സ് വന്നിരുന്നു. അതില്‍ തിരുത്തല്‍ നടപടികള്‍ ഉണ്ടാവണം.
ആലപ്പുഴ: (KVARTHA) കഴിഞ്ഞദിവസമാണ് ഹേമ കമിറ്റി റിപോര്‍ട് പുറത്തുവന്നത്. സിനിമ മേഖലയുമായി ബന്ധപ്പെട്ട ഗുരുതരമായ പല ആരോപണങ്ങളും അതില്‍ ഉന്നയിച്ചിട്ടുണ്ട്. പരാതിക്കാരുടെ സ്വകാര്യതയെ ബാധിക്കുന്ന ചില ഭാഗങ്ങള്‍ ഒഴിവാക്കിയാണ് റിപോര്‍ട് പുറത്തുവിട്ടത്. റിപോര്‍ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി സിനിമ - രാഷ്ട്രീയ മേഖലകളില്‍ നിന്നും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. നടപടി വേണമെന്നാണ് എല്ലാവരും ആവശ്യപ്പെട്ടത്. 2019 ല്‍ തന്നെ റിപോര്‍ട് സര്‍കാരിന് കൈമാറിയെങ്കിലും പല കാരണങ്ങളാല്‍ പുറത്തുവിടുന്നത് വൈകുകയായിരുന്നു.
ഹേമ കമിറ്റി റിപോര്‍ടില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ നടനും കേന്ദ്ര സഹകരണ മന്ത്രിയുമായ സുരേഷ് ഗോപി. ചര്‍ചകളില്‍ വിളിച്ചാല്‍ സഹകരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. എന്തുകൊണ്ട് കാലതാമസം ഉണ്ടായി എന്ന് ചോദിക്കേണ്ടി വന്നല്ലോ. ഇത്ര ഗൗരവമുള്ള കാര്യങ്ങള്‍ അവരുടെ തന്നെ അറിവില്‍ എത്തുന്നത് ഇപ്പോള്‍ ആയിരിക്കും. എല്ലാ മേഖയിലും ഇല്ലേ ഇത്. പരിഹാര മാര്‍ഗങ്ങളും റിപോര്‍ടില്‍ ഉണ്ടല്ലോ എന്നും സുരേഷ് ഗോപി പറഞ്ഞു.
റിപോര്‍ടിന്മേല്‍ നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയാല്‍ ബാധിക്കപ്പെട്ട ചിലര്‍ പവര്‍ ഗ്രൂപ്പുകളെ കുറിച്ച് മുന്‍പും പറഞ്ഞിട്ടുണ്ട്. നാലഞ്ചു മാസം മുന്‍പ് മമ്മൂട്ടിയെ ക്രൂശിച്ചുകൊണ്ട് വേറെ ചില പവര്‍ സെന്റേഴ്‌സ് വന്നിരുന്നു. അതില്‍ തിരുത്തല്‍ നടപടികള്‍ ഉണ്ടാവണം. അതിനാണ് ഒരു ഭരണം ഉള്ളത്. തിരുത്തല്‍ ഞാനും നിങ്ങളും ആഗ്രഹിക്കുന്നുണ്ട്. സിനിമാപ്രവര്‍ത്തകരും ആഗ്രഹിക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
#SureshGopi #HemaCommittee #MalayalamCinema #FilmIndustry #KeralaPolitics #ReportReaction