സുര്‍ജിത്തിന്റെ മരണ ദിവസം പാര്‍ട്ടി പത്രം പോലും മറന്നു; സോഷ്യല്‍മീഡിയകളില്‍ ചര്‍ച്ച കൊഴുക്കുന്നു

 


കണ്ണൂര്‍: (www.kvartha.com 01.08.2015) 13 വര്‍ഷക്കാലത്തോളം സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ മരണ ദിവസം പാര്‍ട്ടി പത്രം പോലും മറന്നതായി ആരോപിച്ച് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച കൊഴുക്കുന്നു. അദ്ദേഹത്തിന്റെ മരണ ദിവസം അനുസ്മരണ പരിപാടി നടത്താന്‍ പാര്‍ട്ടിയോ അനുസ്മരണ കുറിപ്പായി ഒരു വരി നല്‍കാന്‍ പാര്‍ട്ടി മുഖപത്രമോ തയ്യാറാകാത്തതാണ് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും വിമര്‍ശകരില്‍ നിന്നും പോസ്റ്റുകള്‍ പ്രവഹിക്കാന്‍ കാരണം.

1992 മുതല്‍ 2005 വരെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന സുര്‍ജിത്ത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന് ശേഷം സി പി എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമായും കേന്ദ്രകമ്മിറ്റി പ്രത്യേക ക്ഷണിതാവായും പ്രവര്‍ത്തിച്ചു വന്നിരുന്നു. വിപ്ലവ പോരാട്ടങ്ങള്‍ കൊണ്ട് പാര്‍ട്ടിയെ നയിച്ച സുര്‍ജിത്തിനെ പാര്‍ട്ടിയും പത്രവും മറന്നത് എന്തു കൊണ്ടെന്നാണ് പലരുടെയും ചോദ്യം.

അദ്ദേഹത്തിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി എത്ര കണ്ട് വിലമതിക്കുന്നുണ്ടെന്നതിന് തെളിവാണ് അദ്ദേഹത്തെ വിസ്മരിച്ച സംഭവത്തെ പലരും ചൂണ്ടിക്കാട്ടുന്നത്. ത്യാഗോജ്വലമായ പ്രവര്‍ത്തനം കൊണ്ട് യഥാര്‍ത്ഥ കമ്മ്യൂണിസം മുറുകെ പിടിച്ച ജീവിതത്തിന് ഉടമയായിരുന്ന സുര്‍ജിത്തിനെ പാര്‍ട്ടിയും പത്രവും ഇങ്ങനെ വിസ്മരിക്കരുതായിരുന്നുവെന്നാണ് ചിലരുടെ കമന്റുകള്‍.
സുര്‍ജിത്തിന്റെ മരണ ദിവസം പാര്‍ട്ടി പത്രം പോലും മറന്നു; സോഷ്യല്‍മീഡിയകളില്‍ ചര്‍ച്ച കൊഴുക്കുന്നു

Keywords: Kerala, Kannur, Facebook, Social Network, Surgith's death anniversary: Social media against party media.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia