Recovery | കാസർകോട്ട് കൊറ്റില്ലങ്ങളുടെ സർവേ പൂർത്തിയായി: പലയിടങ്ങളിലും നീർപക്ഷികൾ കൂടൊരുക്കി

 
A waterbird spotted in a wetland in Kasargod
A waterbird spotted in a wetland in Kasargod

Photo: PRD

കുളക്കൊക്ക്, പാതിരാക്കൊക്ക്, ചെറിയ നീർകാക്ക, കിന്നരി നീർക്കാക്ക എന്നിവയുടെ എണ്ണം ജില്ലയിൽ വർധിച്ചിട്ടുണ്ട്. ഇതിൽ കിന്നരി നീർക്കാക്കയുടെ എണ്ണം ഇരുന്നൂറ് ശതമാനത്തോളം വർധിച്ചതായി സർവേയിൽ കണ്ടെത്തിയത് പ്രതീക്ഷ നൽകുന്നതാണ്.

കാസർകോട്: (KVARTHA) നീർപക്ഷികളുടെ കൂടുകളെക്കുറിച്ചുള്ള സർവേ കാസർകോട്ട് പൂർത്തിയായി. സാമൂഹിക വനവൽക്കരണ വിഭാഗവും മലബാർ അവേർനെസ്സ് ആൻഡ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ്‌ലൈഫും (MARC) ചേർന്നാണ് കൊറ്റില്ലങ്ങളുടെ സർവേ നടത്തിയത്.

A waterbird spotted in a wetland in Kasargod

ഹൊസങ്കടി, ബായിക്കട്ട, ഉപ്പള, ഉളിയത്തട്ക്ക, നീർച്ചാൽ, നെല്ലിക്കട്ട, ബോവിക്കാനം, മൂലക്കണ്ടം, കാഞ്ഞങ്ങാട്, പള്ളിക്കര, തൈക്കടപ്പുറം എന്നിവിടങ്ങളിലെല്ലാം നീർപക്ഷികൾ കൂടൊരുക്കിയതായി സർവേയിൽ കണ്ടെത്തി. കുളക്കൊക്ക്, പാതിരാക്കൊക്ക്, ചെറിയ നീർകാക്ക, കിന്നരി നീർക്കാക്ക എന്നിവയുടെ എണ്ണം ജില്ലയിൽ വർധിച്ചിട്ടുണ്ട്. ഇതിൽ കിന്നരി നീർക്കാക്കയുടെ എണ്ണം ഇരുന്നൂറ് ശതമാനത്തോളം വർധിച്ചതായി സർവേയിൽ കണ്ടെത്തിയത് പ്രതീക്ഷ നൽകുന്നതാണ്.

കഴിഞ്ഞ വർഷം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പാതയോരത്തെ മരങ്ങൾ മുറിച്ചുമാറ്റിയപ്പോൾ നീർപക്ഷികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിച്ചിരുന്നു. എന്നാൽ, ഈ പുതിയ സർവേ ഫലം ജില്ലയിലെ ജലാശയ ആവാസവ്യവസ്ഥ ആരോഗ്യകരമായ നിലയിലേക്ക് മടങ്ങിവരുന്നുവെന്ന് സൂചിപ്പിക്കുന്നു.

അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ എ. ഷജ്ന കരീം, ഡോ. റോഷ് നാഥ് രമേശ് എന്നിവർ ഈ സർവേ ഫലത്തെ സ്വാഗതം ചെയ്തു. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ സോളമൻ ടി. ജോർജ്, കെ. ഗിരീഷ്, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ.വി സത്യൻ, താഹിർ അഹമ്മദ് രാജു കിദൂർ, ടി.യു ത്രിനിഷ എന്നിവർ സർവേയിൽ പങ്കെടുത്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.കെ ബാലകൃഷ്ണൻ, കെ.ആർ വിജയനാഥ്, എം സുന്ദരൻ, എം. ബിജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർ അഞ്ജു എം. ജെ എന്നിവർ നേതൃത്വം നൽകി.

#wetlandconservation #waterbirds #Kerala #biodiversity #wildlife #Kasargod #environmentalrecovery

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia