തിരുവനന്തപുരം: (www.kvartha.com 06.08.2015) സാമൂഹ്യനീതി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടത്തി വരുന്ന അംഗപരിമിത സെന്‍സസിന്റെ ഒന്നാംഘട്ടത്തില്‍ സംസ്ഥാനത്തെ 8,70,255 വീടുകളില്‍ അംഗപരിമിതര്‍ ഉള്ളതായി കണ്ടെത്തി.
അങ്കണവാടി പ്രവര്‍ത്തകര്‍ ഇതിനകം 84,44,121 വീടുകള്‍ സന്ദര്‍ശിച്ച് വിവരശേഖരണം നടത്തി. മൊത്തം വീടുകളിലെ പത്ത് ശതമാനത്തിലാണ് അംഗപരിമിതര്‍ ഉള്ളത്. പ്രാഥമിക വിവരശേഖരണത്തില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ അംഗപരിമിതര്‍ ഉള്ളത് 1,02,539 ഉം 1,01,698 ഉം. ഏറ്റവും കുറവ് വയനാട്ടില്‍ 33,337.
അടുത്ത ഘട്ടത്തില്‍ അംഗപരിമിതരെ കണ്ടെത്തിയ വീടുകള്‍ ആരോഗ്യ വകുപ്പിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് എന്നിവര്‍ സന്ദര്‍ശിച്ച് 22 തരം അംഗപരിമിതിയെക്കുറിച്ചുള്ള വിവരം ശേഖരിക്കും. 2015 ആഗസ്റ്റ് 20 ന് സെന്‍സസ് പൂര്‍ത്തിയാക്കാനാണ് തീരുമാനം.
ഏതെങ്കിലും വീടുകളില്‍ ഇതിനകം പ്രാഥമിക സര്‍വേക്ക് അങ്കണവാടി പ്രവര്‍ത്തകര്‍
എത്തിയിട്ടില്ലെങ്കില്‍ വിവരം അടുത്തുള്ള ഏതെങ്കിലും അങ്കണവാടിയിലോ ചൈല്‍ഡ് ഡവലപ്മെന്റ് പ്രോജക്റ്റ് ഓഫീസിലോ പ്രൈമറി / കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഹെല്‍ത്ത് സൂപ്പര്‍വൈസറെയോ ഇന്‍സ്പെക്ടറെയോ ഉടനേ അറിയിക്കേണ്ടതാണ്.
ഇന്ത്യയില്‍ ആദ്യമായി നടത്തുന്ന ഈ ശാസ്ത്രീയ സെന്‍സസ് കൃത്യമാക്കുന്നതിനായി എല്ലാവരും സഹകരിക്കുകയും ഈ അവസരം പ്രയോജനപ്പെടുത്തുകയും ചെയ്യണമെന്ന് സാമൂഹ്യനീതി വകുപ്പ് അഭ്യര്‍ത്ഥിച്ചു.
അങ്കണവാടി പ്രവര്‍ത്തകര്‍ ഇതിനകം 84,44,121 വീടുകള്‍ സന്ദര്‍ശിച്ച് വിവരശേഖരണം നടത്തി. മൊത്തം വീടുകളിലെ പത്ത് ശതമാനത്തിലാണ് അംഗപരിമിതര്‍ ഉള്ളത്. പ്രാഥമിക വിവരശേഖരണത്തില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ അംഗപരിമിതര്‍ ഉള്ളത് 1,02,539 ഉം 1,01,698 ഉം. ഏറ്റവും കുറവ് വയനാട്ടില്‍ 33,337.
അടുത്ത ഘട്ടത്തില്‍ അംഗപരിമിതരെ കണ്ടെത്തിയ വീടുകള്‍ ആരോഗ്യ വകുപ്പിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് എന്നിവര്‍ സന്ദര്‍ശിച്ച് 22 തരം അംഗപരിമിതിയെക്കുറിച്ചുള്ള വിവരം ശേഖരിക്കും. 2015 ആഗസ്റ്റ് 20 ന് സെന്‍സസ് പൂര്‍ത്തിയാക്കാനാണ് തീരുമാനം.
ഏതെങ്കിലും വീടുകളില്‍ ഇതിനകം പ്രാഥമിക സര്‍വേക്ക് അങ്കണവാടി പ്രവര്‍ത്തകര്‍
ഇന്ത്യയില്‍ ആദ്യമായി നടത്തുന്ന ഈ ശാസ്ത്രീയ സെന്‍സസ് കൃത്യമാക്കുന്നതിനായി എല്ലാവരും സഹകരിക്കുകയും ഈ അവസരം പ്രയോജനപ്പെടുത്തുകയും ചെയ്യണമെന്ന് സാമൂഹ്യനീതി വകുപ്പ് അഭ്യര്‍ത്ഥിച്ചു.
Also Read:
വയറുവേദന: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവാവ് മരിച്ചു
Keywords: Thiruvananthapuram, House, Malappuram, Kozhikode, Office, Visit, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.