ബീമാപള്ളിയില്‍ സോപ്പിനുള്ളില്‍ ഇലക്ട്രോണിക് ചിപ്പ് വച്ച് സര്‍വ്വേ
Dec 11, 2011, 09:55 IST
തിരുവനന്തപുരം: ബീമാപള്ളി പ്രദേശത്ത് സോപ്പിനുള്ളില്‍ ഇലക്ട്രോണിക് ചിപ്പ് വച്ച് സര്‍വ്വേ നടത്തിയത് ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തി. വ്യക്തി ശുചിത്വം അളക്കാനായി ഒരു പ്രമുഖ രാജ്യാന്തര കമ്പനിയാണ് സര്‍വ്വേ നടത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സോപ്പുകള്‍ വിതരണം ചെയ്തത്. കമ്പനി വിതരണം ചെയ്ത സോപ്പുകള്‍ നാട്ടുകര്‍ കഴിഞ്ഞ 5 ദിവസത്തോളമായി ഉപയോഗിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് സോപ്പിനുള്ളില്‍ ഒളിപ്പിച്ചുവച്ച ഇലക്ട്രോണിക് ചിപ്പ് ഉപയോക്താക്കളുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന്‍ സോപ്പിന്റെ ഉപയോഗം നാട്ടുകാര്‍ നിറുത്തുകയായിരുന്നു.
English Summery
Thiruvananthapuram: A bathing soap-related survey being conducted for Britain-based organisations in a coastal hamlet near the Thiruvananthapuram international airport in Kerala was called off Saturday after protests by residents. The survey on health and sanitation involved distribution of soaps, with embedded electronic chips, to respondents near Bheemapally.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.