സൂര്യനെല്ലി കേസ്: ധര്മരാജന് ജീവപര്യന്തം; 7 പ്രതികളെ വെറുതെ വിട്ടു
Apr 4, 2014, 11:24 IST
കൊച്ചി: (www.kvartha.com 04.04.2014)സൂര്യനെല്ലിക്കേസിലെ മുഖ്യപ്രതി അഡ്വ.ധര്മ്മരാജന് കീഴ്ക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരി വെച്ചു. കേസില്‍ ഉള്പെട്ടിരുന്ന ഏഴ് പ്രതികളെ കോടതി വെറുതെവിട്ടു. കേസിലെ മറ്റു പ്രതികള്‍ക്ക് കീഴ്ക്കോടതി നല്കിയ ശിക്ഷയും ഹൈക്കോടതി ശരിവെച്ചു.
വിചാരണാ കോടതി വിധിക്കെതിരെ ധര്‍മരാജനടക്കം 32 പ്രതികള്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. പ്രധാന പ്രതി അഡ്വ. ധര്‍മരാജും മറ്റ് 31 പ്രതികളുമാണ് വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിച്ചത്.
ഒന്നാംപ്രതി ഇടുക്കി പുതുച്ചേരി രാജു, രണ്ടാംപ്രതി ഉഷ, മൂന്നാംപ്രതി പി. കെ. ജമാല്‍, അഞ്ചാംപ്രതി ചെറിയാച്ചന് എന്ന ചെറിയാന്, ആറാംപ്രതി ഉണ്ണികൃഷ്ണന് നായര്‍, ഏഴാംപ്രതി ജോസ്, ഒമ്പതാംപ്രതി രാജന് എന്ന രാജേന്ദ്രന് നായര്‍, പത്താം പ്രതിയും കോണ്‍ഗ്രസ് നേതാവുമായ കോട്ടയം അമയന്നൂര്‍ ജേക്കബ് സ്റ്റീഫന്‍, 11ാം പ്രതി അജി, 12ാംപ്രതി സതി എന്ന സതീശന്, 13ാംപ്രതി അലി എന്ന അലിയാര്, 15ാംപ്രതി ദാവൂദ്, 16ാംപ്രതി തുളസി എന്ന തുളസീധരന്‍, 17ാംപ്രതി അയ്യാവു എന്ന മോഹനന്, 18ാംപ്രതി രാജഗോപാലന്‍ നായര്‍, 20ാംപ്രതി ബാബു എന്ന ശ്രീകുമാര്‍, 21ാം പ്രതി മോട്ടോര്‍ സണ്ണി എന്ന സണ്ണി ജോര്‍ജ്, 22ാംപ്രതി ജിജി, 24ാംപ്രതി ബേബി എന്ന ജോസഫ്, 25ാംപ്രതി സാബു, 27ാം പ്രതി വര്‍ഗീസ്, 28ാംപ്രതി ജോര്‍ജെന്ന ജോര്‍ജുകുട്ടി, 30ാംപ്രതി അഷറഫ്, 31ാംപ്രതി ബാജി എന്ന ആന്റണി, 33ാംപ്രതി ജിമ്മി എന്ന ഷാജി, 34ാംപ്രതി അനി എന്ന അനില്‍, 35ാം പ്രതി ബാബു മാത്യു, 37ാംപ്രതി കെ. തങ്കപ്പന്, 38ാംപ്രതി അമ്മിണി എന്ന മേരി, 39ാം പ്രതി വിലാസിനി എന്നിവരുടെ അപ്പീലിലാണ് വിധി .
ജസ്റ്റിസ് കെ.ടി. ശങ്കരന്, ജസ്റ്റിസ് എം.എല്‍. ജോസഫ് ഫ്രാന്‍സിസ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് വിധി പറഞ്ഞത്.
മുഖ്യപ്രതിയായ ധര്മരാജന് യാതൊരു ദയാദാക്ഷണ്യവും അര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞ കോടതി സൂര്യനെല്ലി പെണ്‍കുട്ടിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്നും പെണ്‍കുട്ടി ബാലവേശ്യാവൃത്തി ചെയ്തിട്ടില്ലെന്നും പറഞ്ഞു. പീഡിപ്പിക്കുന്ന അവസരത്തില്‍ പെണ്‍കുട്ടിക്ക് രക്ഷപ്പെടാന്‍ സാധ്യത ഉണ്ടായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
കോട്ടയം പ്രത്യേക കോടതിയുടെ ശിക്ഷാവിധിയാണ് ഹൈക്കോടതി ശരിവെച്ചത്. ധര്‍മരാജനൊഴികെ കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെവിട്ട ഹൈക്കോടതി ഡിവിഷന് ബഞ്ച് ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി ഹൈക്കോടതിയോട് വീണ്ടും അപ്പീല്‍ കേള്‍ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെയും പെണ്‍കുട്ടിയുടെയും ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി ഇത്തരം നിര്‍ദേശത്തിന് ഉത്തരവിട്ടത്.
ധര്മരാജനൊഴികെയുള്ള 23 പ്രതികള്‍ക്ക് നാലു മുതല്‍ 13 വര്‍ഷം വരെ തടവ്
ശിക്ഷ വിധിച്ചു. പതിനായിരം രൂപ മുതല്‍ ഇരുപതിനായിരം രൂപ വരെ പിഴയും വിധിച്ചു. അതേസമയം, വിധിയില്‍ സന്തോഷമുണ്ടെന്ന് സൂര്യനെല്ലി പെണ്‍കുട്ടി പ്രതികരിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
'വിജയിപ്പിക്കും വിജയിപ്പിക്കും പി. കരുണാകരനെ വിജയിപ്പിക്കും...'
Keywords: Suryanelli case: HC upholds convictions, life for Dharmarajan, Kochi, Appeal, Case, Justice, Kottayam, Supreme Court of India, Girl, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.