ചങ്ങനാശേരി: പി.ജെ. കുര്യനെതിരായ പരാതി രജിസ്റ്റര്‍ ചെയ്യാത്ത ചിങ്ങവനം പോലീസിന്റെ നടപടിക്കെതിരെ സൂര്യനെല്ലി പെണ്‍കുട്ടി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിച്ചേക്കും. വെള്ളിയാഴ്ച മാതാപിതാക്കള്‍ക്കും അഭിഭാഷകര്‍ക്കുമൊപ്പം പെണ്‍കുട്ടി നല്കിയ പരാതി പൊലീസ് സ്വീകരിച്ചുവെങ്കിലും രജിസ്റ്റര്‍ ചെയ്തിരുന്നില്ല.
ഇതിനിടെ 2013ലെ ക്രിമിനല്‍ നിയമഭേദഗതി ഓര്‍ഡിനന്‍സിലെ 166 എ. സി വകുപ്പുപ്രകാരം ചിങ്ങവനം പോലീസിന് നല്കിയ പരാതിയില്‍ മേല്‍നടപടി ആവശ്യപ്പെട്ട് ഇടുക്കി, കോട്ടയം ജില്ലാ പോലീസ് മേധാവികള്‍ക്ക് പെണ്‍കുട്ടി കഴിഞ്ഞ ദിവസം രജിസ്റ്റേര്‍ഡ് തപാലില്‍ കത്തയച്ചു. കത്തിനൊപ്പം ചിങ്ങവനം പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ പകര്പുമുണ്ട്. എഫ്.ഐ.ആര്. തയ്യാറാക്കാത്ത സാഹചര്യത്തില്‍ ജില്ലാപോലീസ് മേധാവികള്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്.
ഇടുക്കി കുമളി റസ്റ്റ് ഹൗസില്‍ തടങ്കലില്‍ പാര്പിച്ചപ്പോള് കുര്യന് തന്നെ ബലാത്സംഗം ചെയ്തുവെന്ന് കാട്ടിയാണ് പരാതി. കുമളി, ഇടുക്കി ജില്ലയിലായതിനാലാണ് ഇടുക്കി ജില്ലാപോലീസ് മേധാവിക്കും പരാതി അയച്ചത്.
കുര്യനെതിരായ കേസില്‍ നിയമോപദേശം ലഭിച്ച ശേഷമേ കേസ് രജിസ്റ്റര്‍ ചെയ്യൂവെന്ന് ജില്ലാ പൊലീസ് ചീഫ് അറിയിച്ചിരുന്നു. കേസ് രജിസ്റ്റര്‍ചെയ്ത ശേഷം തുടരന്വേഷണത്തിനായി കേസ് കുമളി പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയേക്കും.
SUMMARY: Suryanelli girl will approach Kerala High Court seeking action against police for non registering her complaint against P.J kurian M.P. She given complaint against Kurian on Friday in chingavanam station. But the police said that the complaint will register only after legal opinion.
Keywords : Police, Case, High Court, Complaint, Kerala, Suryanelli, P.J. Kurian, Suryanelli Girl, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.