വഴിത്തര്‍ക്കം; അയല്‍വാസിയെ മര്‍ദിച്ചെന്ന പരാതിയില്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ സുശാന്ത് നിലമ്പൂരിനെ പൊലീസ് അറസ്റ്റ് ചെയ്തു

 


വണ്ടൂര്‍: (www.kvartha.com 07.01.2022) വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് അയല്‍വാസിയെ മര്‍ദിച്ചെന്ന പരാതിയില്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ സുശാന്ത് നിലമ്പൂരിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2018 ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. എന്നാല്‍ ഇത്രയും കാലം സുശാന്ത് പിടികിട്ടാപുള്ളിയായി മുങ്ങി നടക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

വഴിത്തര്‍ക്കം; അയല്‍വാസിയെ മര്‍ദിച്ചെന്ന പരാതിയില്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ സുശാന്ത് നിലമ്പൂരിനെ പൊലീസ് അറസ്റ്റ് ചെയ്തു

തെക്കുംപാടത്തെ സുശാന്തിന്റെ വീട്ടില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ 6.30 മണിയോടെയാണ് വണ്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 2018 ഫെബ്രുവരി 18 ന് അയല്‍വാസിയായ കാക്കപ്പരത സുഭാഷിനെ വഴിത്തര്‍ക്കത്തിന്റെ പേരില്‍ മര്‍ദിച്ചെന്നാണ് പരാതി. കേസുമായി ബന്ധപ്പെട്ട് സുശാന്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നില്ല. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.

Keywords: Sushanth Nilambur arrested for land dispute case at Wandoor, Complaint, Malappuram, News, Police, Arrested, Court, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia