Inauguration | കണ്ണൂരിൽ സുശീല ഗോപാലൻ സ്മാരക മന്ദിരം 18-ന് തുറക്കും


● ബൃന്ദ കാരാട്ടാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.
● അഞ്ചുകോടി രൂപ ചെലവഴിച്ചാണ് മന്ദിരം നിർമ്മിച്ചത്.
● 4036 യൂണിറ്റുകളിൽ നിന്നായി 50, 100, 200 രൂപയുടെ കൂപ്പൺ ഉപയോഗിച്ചാണ് പണം കണ്ടെത്തിയത്.
● ഉദ്ഘാടനത്തോടനുബന്ധിച്ച് കലാപരിപാടികൾ നടക്കും.
കണ്ണൂർ: (KVARTHA) അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളാപ്പിൽ നിർമിച്ച സുശീല ഗോപാലൻ സ്മാരക മന്ദിരം മാർച്ച് 18-ന് തുറക്കും. വൈകീട്ട് നാല് മണിക്ക് ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും. പി. ദേവൂട്ടി സ്മാരക ഹാൾ പി.കെ. ശ്രീമതിയും, കെ. ദേവയാനി മെമ്മോറിയൽ മീറ്റിങ് ഹാൾ കെ.കെ. ശൈലജയും, എൻ.കെ. നന്ദിനി മെമ്മോറിയൽ ലൈബ്രറി ആൻഡ് ജെൻഡർ സ്റ്റഡി സെൻ്റർ സി.എസ്. സുജാതയും ഉദ്ഘാടനം ചെയ്യും. ഫോട്ടോ അനാച്ഛാദനം സൂസൻ കോടിയും, ലീഗൽ ആൻഡ് കൗൺസിലിങ് സെൻ്റർ അഡ്വ. പി. സതീദേവിയും ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ എം.വി. ജയരാജൻ, എം. പ്രകാശൻ, ഇ. പത്മാവതി, കെ.കെ. ലതിക, ടി.കെ. ഗോവിന്ദൻ, കെ.കെ. രത്നകുമാരി, പി.പി. ദിവ്യ തുടങ്ങിയവർ പങ്കെടുക്കും. 2022 ഡിസംബർ 18-ന് പി.കെ. ശ്രീമതിയാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. 4036 യൂണിറ്റുകളിൽ നിന്ന് 50, 100, 200 രൂപയുടെ കൂപ്പൺ ഉപയോഗിച്ച് സ്ഥലം വാങ്ങുന്നതിനും കെട്ടിടം നിർമിക്കുന്നതിനുമായി അഞ്ചുകോടി രൂപയോളം പിരിച്ചെടുത്തു.
മൂന്ന് നിലകളുള്ള കെട്ടിടത്തിൽ കൗൺസലിങ്, നിയമ സഹായ കേന്ദ്രം, ലൈബ്രറി, നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് താമസിക്കാനുള്ള ഡോർമിറ്ററി, 400 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ, ചെറിയ യോഗങ്ങൾ നടത്താനുള്ള മീറ്റിങ് ഹാൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് കാൽ ലക്ഷം മഹിളാ പ്രവർത്തകർ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിന് മുൻപ് പ്രശസ്ത ഗായിക പുഷ്പവതിയുടെ ഗാനമേളയും മഹിളാ അസോസിയേഷൻ പ്രവർത്തകരുടെ കലാമേളയും നടക്കും.
The Susheela Gopalan Memorial Building, constructed by the All India Democratic Women's Association Kannur district committee, will be inaugurated on March 18th. Brinda Karat will perform the inauguration. The three-story building includes counseling and legal aid centers, a library, a dormitory for women, a conference hall, and meeting halls. The event will also feature a public meeting with the participation of prominent leaders and cultural programs.
#SusheelaGopalan, #Kannur, #WomensEmpowerment, #AIDWA, #Inauguration, #Kerala