Arrest | 'യുവാവിനെ കാറില്‍ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ സംഘത്തിലെ പ്രതി അറസ്റ്റില്‍'
Jul 14, 2023, 22:08 IST
തളിപറമ്പ്: (www.kvartha.com) തളിപറമ്പ് നഗരത്തില്‍ നിന്നും വ്യാപാരികളില്‍ നിന്നും സാധാരണക്കാരില്‍ നിന്നുമായി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുനടത്തി മുങ്ങിയെന്ന സംഭവത്തില്‍ തളിപറമ്പിലെ മുഹമ്മദ് അബിനാസിന്റെ സഹായിയായ കെപി സുഹൈറിനെ വീട്ടില്‍ കയറി കാറില്‍ തട്ടിക്കൊണ്ടു പോയി മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന കേസിലെ പ്രതിയായ യുവാവ് അറസ്റ്റില്‍.
തളിപറമ്പ് പൊലീസ് സ്റ്റേഷന് പരിധിയിലെ ഇ അബ്ദുല്‍ മുനീറി(32)നെയാണ് തളിപറമ്പ് എസ് ഐ യദുകൃഷ്ണന് അറസ്റ്റ് ചെയ്തത്. 2022 ജൂലായ് 24- നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൈറിന്റെ മാതാവിന്റെ പരാതിയില്‍ അഞ്ചു പേര്‍ക്കെതിരെ കേസെടുത്ത പൊലീസ് നാലുപേരെ അറസ്റ്റു ചെയ്തിരുന്നു.
കേസിനെ തുടര്‍ന്ന് മുനീര്‍ ഒളിവിലായിരുന്നു. ഹൈകോടതിയില്‍ എഫ് ഐ ആര് റദ്ദാക്കാന്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ഇത് തളളുകയായിരുന്നു. കോടികള്‍ തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുഹമദ് അബിനാസിന്റെയും സുഹൈറിന്റെയും പേരില്‍ പൊലീസ് കേസെടുത്തിരുന്നു. സുഹൈര്‍ ഇപ്പോള്‍ വിദേശത്താണ്. തളിപറമ്പ് കോടതിയില്‍ ഹാജരാക്കിയ മുനീറിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
തളിപറമ്പ് പൊലീസ് സ്റ്റേഷന് പരിധിയിലെ ഇ അബ്ദുല്‍ മുനീറി(32)നെയാണ് തളിപറമ്പ് എസ് ഐ യദുകൃഷ്ണന് അറസ്റ്റ് ചെയ്തത്. 2022 ജൂലായ് 24- നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൈറിന്റെ മാതാവിന്റെ പരാതിയില്‍ അഞ്ചു പേര്‍ക്കെതിരെ കേസെടുത്ത പൊലീസ് നാലുപേരെ അറസ്റ്റു ചെയ്തിരുന്നു.
Keywords: Suspect in gang who kidnapped youth in car and threatened him arrested, Kannur, News, Accused Arrested, Court, Remanded, Muneer, Complaint, Attack, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.