Service | മദ്യലഹരിയില്‍ സ്റ്റേഷനിലെത്തിയ പരാതിക്കാരെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തുവെന്ന സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുത്തു

 


കണ്ണൂര്‍: (KVARTHA) ധര്‍മടം പൊലീസ് സ്റ്റേഷനിലെത്തിയ പരാതിക്കാരോട് അപമര്യാദയായി പെരുമാറിയെന്ന സംഭവത്തില്‍ മുന്‍ ധര്‍മടം സി ഐ കെ വി സ്മിതേഷിനെ വീണ്ടും സര്‍വീസില്‍ തിരിച്ചെടുത്തു. ഇദ്ദേഹത്തെ കൊല്ലത്താണ് ആഭ്യന്തരവകുപ്പ് നിയമിച്ചത്. കഴിഞ്ഞ ഏപ്രില്‍ പതിനാറിനാണ് ധര്‍മടം പൊലീസ് സ്റ്റേഷനില്‍ മധ്യവയസ്‌കനും വൃദ്ധമാതാവ് ഉള്‍പെടെയുളള കുടുംബാംഗങ്ങള്‍ക്കും നേരെ ക്രൂരമായ അക്രമമുണ്ടായത്.

സ്വകാര്യബസ് ഉടമ മമ്പറം സുനില്‍കുമാറിനും മാതാവ് രോഹിണിക്കും സഹോദരങ്ങള്‍ക്കുമാണ് മര്‍ദനമേറ്റത്. ഇന്‍സ്പെക്ടര്‍ കുടുംബത്തിനെതിരെ തെരുവുഗുണ്ടയെപ്പോലെ പെരുമാറുന്ന ദൃശ്യവും അസഭ്യം പറയുന്ന ശബ്ദവും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇയാള്‍ കുടുങ്ങിയത്. മദ്യപിച്ച നിലയിലായിരുന്നു സ്മിതേഷ്. പരാതിക്കാരിയായ വയോധിക ഉള്‍പെടെയുളളവരെ ഇയാള്‍ ചവിട്ടാനും തൊഴിക്കാനും വലിച്ചിഴച്ചു സ്റ്റേഷന്റെ മുറ്റത്തേക്ക് ആട്ടിപുറത്താക്കാനും ശ്രമിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സ്മിതേഷ് കുറ്റാരോപിതനായി മാറിയത്.

Service | മദ്യലഹരിയില്‍ സ്റ്റേഷനിലെത്തിയ പരാതിക്കാരെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തുവെന്ന സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുത്തു
 
എന്നാല്‍ ഇയാളെ രക്ഷിക്കാന്‍ പൊലീസില്‍ നിന്നും ഉന്നതരുടെ ശ്രമങ്ങള്‍ തകൃതിയായി നടന്നിരുന്നുവെങ്കിലും ജനരോഷം എതിരായതിനെ തുടര്‍ന്ന് തലയൂരുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ജില്ലാ പൊലീസ് മേധാവി ആഭ്യന്തര അന്വേഷണം നടത്തുകയും കുടുംബത്തിനു നേരെ മോശമായി പെരുമാറിയതിനും ഡ്യൂടി സമയത്ത് മദ്യം കഴിച്ചതിനും സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.

Keywords: Suspended cop back in service, Kannur, News, Suspended, Police, Social Media, Allegation, Complaint, Probe, Service, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia