കോഴിക്കോട്: മുസ്ലീംലീഗിന്റെ കണ്ണൂര്‍ ലോക്സഭാ മണ്ഡലം കണ്‍വെന്‍ഷനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഏഴ് പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്തു. യൂത്ത്ലീഗ് ജില്ലാ ട്രഷറര്‍ മൂസാന്‍കുട്ടി, ആലക്കോട്ടെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി നേരിട്ടാണ് പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്തത്. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയതിന് ശേഷമേ പ്രവര്‍ത്തകര്‍ക്കെതിരെ മറ്റ് കടുത്ത നടപടികള്‍ കൈക്കൊള്ളുന്ന കാര്യം തീരുമാനിക്കുകയുള്ളൂ.
ലോക്സഭാ മണ്ഡലം കണ്‍വെന്‍ഷനിടെ മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഇ. അഹ്മദ് പ്രസംഗിക്കാന്‍ വേദിയിലെത്തിയപ്പോഴാണ് സംഘര്‍ഷം തുടങ്ങിയത്. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കുകയും മര്‍ദിക്കുകയും ചെയ്യുന്ന കണ്ണൂര്‍ ആലക്കോട് സിഐയെ മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് വേദിയിലെത്തി പ്രസംഗം തടസപ്പെടുത്തിയത്. ആരോപണ വിധേയനായ സി.ഐ യൂത്ത് ലീഗ് പ്രവര്ത്തകന് മൂസാന്‍കുട്ടിയെ നടുറോഡിലിട്ട് മര്‍ദിക്കുകയും ചെയ്തിരുന്നു.
അങ്ങനെ ഉള്ള ഒരു ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നതിന് മുസ്ലീം ലീഗ് കൂട്ടുനില്‍ക്കരുതെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ആരോപണ വിധേയനായ സിഐക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.
എന്നാല്‍ സി.ഐക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഒരു
വിഭാഗം പ്രവര്‍ത്തകര്‍ ബഹളം വെച്ചത്. എന്നാല്‍ ബഹളംവെച്ച പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ സംഘാടകര്‍ ഇടപെട്ടതാണ് സംഘര്‍ഷത്തിനിടയാക്കിയത്. തുടര്‍ന്ന് പ്രശ്നത്തില്‍ എത്രയും പെട്ടെന്നുതന്നെ നടപടിയെടുക്കുമെന്ന് ഇ അഹമ്മദ് ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് രംഗം ശാന്തമാകുകയായിരുന്നു.
വിഭാഗം പ്രവര്‍ത്തകര്‍ ബഹളം വെച്ചത്. എന്നാല്‍ ബഹളംവെച്ച പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ സംഘാടകര്‍ ഇടപെട്ടതാണ് സംഘര്‍ഷത്തിനിടയാക്കിയത്. തുടര്‍ന്ന് പ്രശ്നത്തില്‍ എത്രയും പെട്ടെന്നുതന്നെ നടപടിയെടുക്കുമെന്ന് ഇ അഹമ്മദ് ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് രംഗം ശാന്തമാകുകയായിരുന്നു.
Also Read:
അഭിമാന മുഹൂര്‍ത്തം; കാസര്‍കോട് രാജ്യത്തെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ ജില്ല
Keywords: Convention,Committee, Kozhikode, Muslim-League, State, Lok Sabha, Accused, Kannur, Suspension, E. Ahmed, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.