Suspicion | 'സംശയ രോഗം; മദ്യലഹരിയില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം സ്റ്റേഷനിലെത്തി കീഴടങ്ങി'
● കൊലപാതക വിവരം സുരേന്ദ്രന്‍ പിള്ള മൂത്ത മരുമകളെ ഫോണ്‍ വിളിച്ച് അറിയിച്ചു
● സരസ്വതിയും സുരേന്ദ്രന്‍ പിള്ളയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍
കൊട്ടാരക്കര: (KVARTHA) സംശയ രോഗത്തെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയതായി പൊലീസ്. കൊട്ടാരക്കര പള്ളിക്കല്‍ മുകളില്‍ഭാഗം സനല്‍ ഭവനില്‍ സരസ്വതി അമ്മ (50) ആണ് മരിച്ചത്. കൊലപാതകത്തിനുശേഷം ഭര്‍ത്താവ് സുരേന്ദ്രന്‍ പിള്ള (65) ഓട്ടോറിക്ഷയില്‍ കയറി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
സരസ്വതി അമ്മയുടെ കഴുത്തില്‍ ചരട് മുറുക്കിയ ശേഷം വെട്ടുകത്തികൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് കൊലപാതക വിവരം സുരേന്ദ്രന്‍ പിള്ള മൂത്ത മരുമകളെ ഫോണ്‍ വിളിച്ച് അറിയിച്ച ശേഷമാണ് ഓട്ടോറിക്ഷയില്‍ കയറിയത്. സരസ്വതിയും സുരേന്ദ്രന്‍ പിള്ളയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
സുരേന്ദ്രന്‍ പിള്ളയ്ക്ക് സംശയ രോഗമായിരുന്നുവെന്ന് പറഞ്ഞ ബന്ധുക്കളും പ്രദേശവാസികളും ഇയാള്‍ സരസ്വതിയെ മദ്യ ലഹരിയില്‍ ഉപദ്രവിച്ചിരുന്നുവെന്നും കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നുവെന്നും വ്യക്തമാക്കി. ഇരുവരും തയ്യല്‍ തൊഴിലാളികളാണ്. മക്കള്‍: സനല്‍, സുബിന്‍. മരുമക്കള്‍: അശ്വതി, സാന്ദ്ര.
സരസ്വതി അമ്മയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അറസ്റ്റുചെയ്ത സുരേന്ദ്രന്‍ പിള്ളയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
#Suspicion #KeralaCrime #MurderCase #AlcoholAbuse #DomesticViolence #FamilyTragedy