എയര്‍ ഇന്ത്യ വില്‍ക്കാനൊരുങ്ങുമ്പോള്‍ അത് നമ്മള്‍ വാങ്ങി എയര്‍ കേരള ആക്കിയാലോ? മലയാളികള്‍ ഒത്തുപിടിച്ചാല്‍ എയര്‍ ഇന്ത്യ നമ്മുടെ കൈയിലിരിക്കും, പിന്നെ ഡെല്‍ഹിയിലും മുംബൈയിലും ഗുജറാത്തിലും എയര്‍ കേരള ലാന്‍ഡ് ചെയ്യുന്നത് ആലോചിച്ചു നോക്കൂ.. നമ്മുടെ മീന്‍കറിയും കപ്പയും കോഴിക്കോടന്‍ ഹല്‍വയുമെല്ലാം വിമാനത്തില്‍ വിളമ്പാം; കുറിപ്പ് വൈറല്‍

 


തിരുവനന്തപുരം: (www.kvartha.com 18.11.2019) സാമ്പത്തീകപ്രതിസന്ധി തരണം ചെയ്യാന്‍ കേന്ദ്രം എയര്‍ ഇന്ത്യ വില്‍ക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്തുവരുമ്പോള്‍ അത് മലയാളികള്‍ വാങ്ങി എയര്‍ കേരള ആക്കിയാലെന്താ എന്ന ആലോചനയുമായി സ്വാമി സന്ദീപാനന്ദഗിരിയുടെ കുറിപ്പ്. മലയാളികള്‍ ഒത്തുപിടിച്ചാല്‍ എയര്‍ ഇന്ത്യ നമ്മുടെ കൈയിലിരിക്കുമെന്നും പിന്നെ ഡെല്‍ഹിയിലും മുംബൈയിലും ഗുജറാത്തിലും എയര്‍ കേരള ലാന്‍ഡ് ചെയ്യുന്നതും ടേക്ക് ഓഫ് ചെയ്യുന്നതും ആലോചിച്ചു നോക്കൂ എന്നും സ്വാമി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

പ്രവാസികള്‍ ഉള്‍പ്പെടെ ലോകത്തെ സകലമാന മലയാളികളും ഒത്തുപിടിച്ചാല്‍ എയര്‍ ഇന്ത്യ, എയര്‍ കേരള എന്ന രൂപത്തില്‍ നമ്മുടെ കൈയ്യിലിരിക്കുമെന്ന് സന്ദീപാനന്ദ ഗിരി പറയുന്നു. നേരത്തെ എയര്‍ കേരള എന്ന പേരില്‍ വിമാന സര്‍വീസ് തുടങ്ങുന്ന കാര്യം കേരള സര്‍ക്കാര്‍ ആലോചിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സന്ദീപാനന്ദഗിരിയുടെ നിര്‍ദേശം.

58,000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് എയര്‍ ഇന്ത്യക്കുളളത്. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. ഇത് മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാകുമെന്നാണ് നിര്‍മല സീതാരാമന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയത്.

എയര്‍ ഇന്ത്യ വില്‍ക്കാനൊരുങ്ങുമ്പോള്‍ അത് നമ്മള്‍ വാങ്ങി എയര്‍ കേരള ആക്കിയാലോ?  മലയാളികള്‍ ഒത്തുപിടിച്ചാല്‍ എയര്‍ ഇന്ത്യ നമ്മുടെ കൈയിലിരിക്കും, പിന്നെ ഡെല്‍ഹിയിലും മുംബൈയിലും ഗുജറാത്തിലും എയര്‍ കേരള ലാന്‍ഡ് ചെയ്യുന്നത് ആലോചിച്ചു നോക്കൂ.. നമ്മുടെ മീന്‍കറിയും കപ്പയും കോഴിക്കോടന്‍ ഹല്‍വയുമെല്ലാം വിമാനത്തില്‍ വിളമ്പാം; കുറിപ്പ് വൈറല്‍

സന്ദീപാനന്ദ ഗിരി എഴുതിയ കുറിപ്പ്:

കേരളത്തെ സ്നേഹിക്കുന്ന ലോകത്തിലെ സകലമാന മലയാളികള്‍ ഒത്തുപിടിച്ചാല്‍ എയര്‍ ഇന്ത്യ എയര്‍ കേരള എന്ന രൂപത്തില്‍ നമ്മുടെ കയ്യിലിരിക്കും. ഹോ ആലോചിക്കുമ്പോള്‍... ഡല്‍ഹി, മുംബൈ, ഗുജറാത്ത് എയര്‍പോര്‍ട്ടില്‍ എയര്‍ കേരള ലാന്റ് ആന്‍ഡ് ടൈക്കോഫ് ചെയ്യുന്നത് ഒന്നു സങ്കല്പിച്ചു നോക്കൂ. മുണ്ടും സാരിയും ഉടുത്തവര്‍ നമ്മെ സ്വീകരിക്കാന്‍.. വിമാനത്തിനകത്ത് വെല്‍ക്കം ഡ്രിംങ്ക് ഇളനീരും കോഴിക്കോടന്‍ ഹലുവയും!

ലഞ്ച് പാരഗണ്‍ ബിരിയാണി & ബിടിഎച്ച് സദ്യ, ഡിന്നര്‍ കോട്ടയം കപ്പ & ഇന്ത്യന്‍ കോഫി ഹൗസ് മാതൃകയില്‍ വിജയിപ്പിക്കാം. മതി മതി ആലോചിക്കാന്‍ വയ്യ...

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords: Kerala, Thiruvananthapuram, News, Air India, Mumbai, Gujarath, Facebook, Notice,Swami Sandeepananda giri's FB Post on Air India
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia