Investigation | സി പി എം സംസ്ഥാന സെക്രടറി എം വി ഗോവിന്ദനെതിരെ ഉന്നയിച്ച ഗൂഡാലോചനക്കേസ്; സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാന്‍ തളിപ്പറമ്പ് പൊലീസ് ബെംഗ്ളൂറിലെത്തി
Apr 11, 2023, 18:28 IST
കണ്ണൂര്‍: (www.kvartha.com) സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാന്‍ തളിപ്പറമ്പ് പൊലീസ് ബെംഗ്ളൂറിലെത്തി. സി പി എം സംസ്ഥാന സെക്രടറി എം വി ഗോവിന്ദനെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ഗൂഡാലോചനക്കേസ് അന്വേഷിക്കുന്നതിനായാണ് പൊലീസ് ബെംഗ്ളൂറിലെത്തിയത്.
തളിപ്പറമ്പ് എസ് എച് ഒ എ വി ദിനേശിന്റെ നേതൃത്വത്തിലാണ് സ്വപ്നയെ ചോദ്യം ചെയ്യുക. സ്വപ്നയെയും കൂട്ടാളി സരിത്തിനെയും ചോദ്യം ചെയ്യാനാണ് പൊലീസ് ബെംഗ്ളൂറിലെത്തിയത്. ഫേസ്ബുക് ലൈവിലൂടെ സ്വപ്ന സുരേഷ് നടത്തിയ, എം വി ഗോവിന്ദനുവേണ്ടി വിജേഷ് പിളളവഴി തന്നെ സ്വാധീനിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന ആരോപണമാണ് പൊലീസ് അന്വേഷിക്കുക.
സ്വപ്നയ്‌ക്കെതിരെ സി പി എം തളിപ്പറമ്പ് ഏരിയാ സെക്രടറി കെ സന്തോഷാണ് പരാതി നല്‍കിയത്. മന:പൂര്‍വം ലഹളയുണ്ടാക്കല്‍, സമൂഹ മാധ്യമങ്ങളൂടെ അപകീര്‍ത്തികരമായ പരാമര്‍ശം, തുടങ്ങിയ കുറ്റങ്ങളാണ് സ്വപ്നയ്ക്കെതിരെ ചുമത്തിയിട്ടുളളത്. സംഭവത്തിലെ മറ്റൊരു കണ്ണിയായ വിജേഷ് പിളളയും കേസിലെ പ്രതിയാണ്. വിജേഷിനെ കഴിഞ്ഞ ദിവസം കണ്ണൂരില്‍ ചോദ്യം ചെയ്തിരുന്നു.
Keywords: News, Kannur-News, Kerala, Kerala-News, Police, Case, Investigation, Allegation, Facebook, Swapna Suresh will be questioned in Bengaluru.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.