ഭാഗ്യലക്ഷ്മിയുടെ ആത്മകഥ പ്രകാശനം ചെയ്തു

 


ഭാഗ്യലക്ഷ്മിയുടെ ആത്മകഥ പ്രകാശനം ചെയ്തു
തിരുവനന്തപുരം: പ്രമുഖ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ ആത്മകഥ പ്രകാശനം ചെയ്തു. സ്വരഭേദങ്ങള്‍ എന്ന് പേരിട്ട ആത്മകഥ കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിയാണ് പ്രകാശനം ചെയ്തത്. സംവിധായകന്‍ സിബിമലയില്‍ സ്വരഭേദങ്ങള്‍ ഏറ്റുവാങ്ങി. ബാലചന്ദ്രന്‍ ചുള്ളിക്കാട് പുസ്തകം പരിചയപ്പെടുത്തി.

ശബ്ദംകൊണ്ട് വിസ്മയം തീര്‍ത്ത ഭാഗ്യലക്ഷ്മി പുസ്തകത്തോടൊപ്പം ശബ്ദരേഖയും പ്രകാശനം ചെയ്തു. അനാഥത്വത്തില്‍ നിന്ന് അതിജീവനത്തിലേക്കുള്ള തന്റെ ജീവിതയാത്രയാണ് ഭാഗ്യലക്ഷ്മി ആത്മകഥയിലൂടെ പറയുന്നത്. സ്വരഭേദങ്ങളുടെ വിലയായി ഞാന്‍ നല്‍കുന്നത് 175 രൂപയല്ല, എന്റെ ദ്രവിച്ച ഹൃദയത്തിന്റെ ആജീവനാന്ത സാഹോദര്യമാണ്- പ്രകാശന ചടങ്ങില്‍ ചുള്ളിക്കാട് പറഞ്ഞു.

ആദ്യകാല ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുകളായ പാലാ തങ്കം,കൊച്ചിന്‍ അമ്മിണി, ലിസി എന്നിവരെ വേദിയില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ചലച്ചിത്രരംഗത്തുള്ള നിരവധിപ്രമുഖരും പ്രകാശന ചടങ്ങില്‍ പങ്കെടുത്തു. ഡബ്ബിംഗ് എന്ന തൊഴില്‍മേഖല കൂടിയാണ് ഭാഗ്യലക്ഷ്മിക്ക് മേല്‍വിലാസം നല്കിയത്. അതുകൊണ്ടു തന്നെ മലയാള സിനിമയുടെ ഡബ്ബിങ്ങ് ചരിത്രംകൂടി പുസ്തകത്തില്‍ വിവരിക്കുന്നു.

Keywords: Bhagyalakshmi, Dubbing Artists , Autobiography, Released, Book, Thiruvananthapuram, Poet, Kerala,  Dubbing , Sreekumaran Thampi, Balachandran Chullikkad.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia