High Court | സ്വർണവ്യാപാരികളുടെ 'സ്വർണഭവൻ' അവകാശ തർക്കം: റിട് ഹർജി തീർപ്പാക്കി ഹൈകോടതി; സ്വാഗതം ചെയ്ത് കേരള ഗോൾഡ് ആൻഡ് സിൽവർ മർചൻ്റ്സ് അസോസിയേഷൻ

 


കൊച്ചി: (KVARTHA) സ്വർണ വ്യാപാരികളുടെ എറണാകുളത്തെ ഐഎസ് പ്രസ് റോഡിലെ 'സ്വർണ ഭവൻ' ആസ്ഥാന മന്ദിരത്തെ ചൊല്ലിയുള്ള ഇരുവിഭാഗങ്ങളുടെ തർക്കത്തിൽ റിട് ഹർജി തീർപ്പാക്കി ഹൈകോടതി ഉത്തരവിട്ടു. ഡോ. ബി ഗോവിന്ദൻ നേതൃത്വം നൽകുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർചന്റ്സ് അസോസിയേഷനെയും, കൊച്ചി സിറ്റി പൊലീസ് കമീഷണറെയും എതിർകക്ഷികളാക്കി മറുവിഭാഗം നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.
  
High Court | സ്വർണവ്യാപാരികളുടെ 'സ്വർണഭവൻ' അവകാശ തർക്കം: റിട് ഹർജി തീർപ്പാക്കി ഹൈകോടതി; സ്വാഗതം ചെയ്ത് കേരള ഗോൾഡ് ആൻഡ് സിൽവർ മർചൻ്റ്സ് അസോസിയേഷൻ

സ്വർണഭവൻ തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും യോഗം കൂടുന്നതിന് പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. കേസ് പരിഗണിച്ച ജസ്റ്റിസ് വി രാജാ വിജയരാഘവന്റെ ബെഞ്ച് ഇതുമായി ബന്ധപ്പെട്ട അവകാശ തർക്കങ്ങൾക്ക് വിചാരണ കോടതിയിൽ സിവിൽ സ്യൂടാണ് നൽകേണ്ടതെന്നും കെട്ടിടത്തിൻ്റെ എല്ലാ അവകാശ വാദങ്ങളും വിചാരണ കോടതിയാണ് പരിഹരിക്കേണ്ടതെന്നും വിധിന്യായത്തിൽ പറഞ്ഞു.

കെട്ടിടത്തിൻ്റെ മുഴുവൻ താക്കോലുകളും, റിട് ഹർജിയിൽ എതിർകക്ഷികളായ കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷൻ അധികൃതർ വിചാരണ കോടതിയിൽ ഏൽപിക്കണമെന്നും തൽസ്ഥിതി തുടരണമെന്നും ഹൈകോടതി നിർദേശിച്ചു.

സ്വർണ ഭവൻ വസ്തു വകകളുടെ പൂർണരേഖകൾ ഡോ. ബി.ഗോവിന്ദൻ പ്രസിഡൻറായ സംഘടയുടെ പേരിലാണെന്നും സംഘടനയുടെ ഔദ്യോഗിക യോഗത്തിൽ അതിക്രമിച്ച് കയറി അസോസിയേഷൻ പ്രവർത്തകരെ പരുക്കേൽപ്പിച്ചവർക്കെതിരെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൻ ഹരജി നൽകിയിട്ടുണ്ടന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർചൻ്റ്സ് അസോസിയേഷൻ സംസ്ഥാന ജെനറൽ സെക്രടറി കെ സുരേന്ദ്രൻ പറഞ്ഞു. അസോസിയേഷന് വേണ്ടി അഡ്വ. നേമം ചന്ദ്രബാബു ഹാജരായി.

സ്വർണഭവൻ കേസ് തീർപ്പാക്കിയ ഹൈകോടതി നടപടി ഓൾ കേരള ഗോൾഡ് സിൽവർ അസോസിയേഷൻ സംസ്ഥാന കമിറ്റി സ്വാഗതം ചെയ്തു. അനാവശ്യമായി വ്യവഹാരം നടത്തി സ്വർണഭവൻ പിടിച്ചെടുക്കാനുള്ള സംഘടനയിൽ നിന്നും പുറത്താക്കിയ ചിലരുടെ ശ്രമം വ്യാമോഹം മാത്രമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് ഡോ. ബി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ജെനറൽ സെക്രടറി കെ സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ് അബ്ദുൽ നാസർ, വർകിംഗ് പ്രസിഡണ്ട് റോയി പാലത്തറ, വർകിംഗ് ജെനറൽ സെക്രടറി സി വി കൃഷ്ണദാസ്, സെക്രടറിമാരായ എൻ വി പ്രകാശ്, അഹ്‌മദ്‌ പൂവിൽ, അബ്ദുൽ അസീസ്, കണ്ണൻ ശരവണ, അരുൺ നായിക്, ജെയിംസ് ജോസ്, അസീസ് ഏർബാദ് എന്നിവർ സംസാരിച്ചു.

Keywords:  News, News-Malayalam-News, Kerala, Kerala-News, Swarna Bhavan: High Court disposed of writ petition.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia