സ്വകാര്യ ഹോടെലിലെ മുറിയില്‍ ലഹരി വസ്തുക്കളുമായി ഒരു സ്ത്രീ ഉള്‍പെടെ 8 പേര്‍ പിടിയില്‍; പിടിലായവരെല്ലാം കോഴിക്കോട് സ്വദേശികള്‍

 


കോഴിക്കോട്: (www.kvartha.com 11.08.2021) മാവൂര്‍ റോഡിലെ ഹോടെലില്‍ നിന്ന് ലഹരി വസ്തുക്കളുമായി ഒരു സ്ത്രീ ഉള്‍പെടെ എട്ടു പേര്‍ പിടിയില്‍. രഹസ്യവിവരം ലഭിച്ചതനുസരിച്ച് നടക്കാവ് പൊലീസും ഡാന്‍സാഫും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് മാരകമായ സിന്തറ്റിക് ലഹരിവസ്തുക്കള്‍ പിടികൂടിയത്. കഴിഞ്ഞ മൂന്നു ദിവസമായി ഇവിടെ മുറിയെടുത്ത് താമസിക്കുകയായിരുന്നു എട്ടംഗസംഘം. പിടിയിലായ എല്ലാവരും കോഴിക്കോട് സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു.

സ്വകാര്യ ഹോടെലിലെ മുറിയില്‍ ലഹരി വസ്തുക്കളുമായി ഒരു സ്ത്രീ ഉള്‍പെടെ 8 പേര്‍ പിടിയില്‍; പിടിലായവരെല്ലാം കോഴിക്കോട് സ്വദേശികള്‍

കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി അര്‍ഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹോടെലില്‍ മുറിയെടുത്തിരുന്നത്. പൂച്ച അര്‍ഷാദ് എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. വാഗമണ്‍ അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മറ്റും പതിവായി ഡി ജെ പാര്‍ടി നടത്തി ലഹരി ഉപയോഗിക്കുന്നത് ഇയാളുടെ പതിവാണെന്നാണ് വിവരം. പൊലീസും എക്സൈസും സ്ഥലത്തെത്തി ചോദ്യംചെയ്യല്‍ തുടരുകയാണ്. മൂന്ന് പേരെ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

പിടിയിലായവര്‍ക്ക് അന്തര്‍ സംസ്ഥാന ബന്ധമുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇവരില്‍നിന്ന് അഞ്ഞൂറ് ഗ്രാം ഹാഷിഷ് ഓയിലും ആറ് ഗ്രാം എം ഡി എം എയും പിടികൂടിയിട്ടുണ്ട്. ഇവര്‍ എന്തിന് കോഴിക്കോട് മുറിയെടുത്തു, 

മയക്ക് മരുന്ന് വില്‍പനയ്ക്കെത്തിയതാണോ തുടങ്ങിയ കാര്യങ്ങള്‍ ചോദ്യം ചെയ്യലിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂവെന്ന് അന്വേഷണസംഘം പറഞ്ഞു. പിടിച്ചെടുത്ത ലഹരിമരുന്നുകള്‍ക്ക് വിപണിയില്‍ രണ്ട് ലക്ഷത്തിലേറെ രൂപയുടെ മൂല്യമുണ്ടെന്നാണ് പ്രാഥമികവിവരം.

Keywords:  Synthetic drugs seized from a hotel in Kozhikode, eight arrested, Kozhikode, News, Arrested, Police, Hotel, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia