കൊല്ലം കരുനാഗപ്പള്ളിയിലേക്കുള്ള മരുന്നുമായി എസ് വൈ എസ് സാന്ത്വനം ആംബുലന്‍സ് കാസര്‍കോട് നിന്നു പുറപ്പെട്ടു; വഴിയൊരുക്കി പോലീസ്

 


കാസര്‍കോട്: (www.kvartha.com 17.04.2020) കൊല്ലം കരുനാഗപള്ളിയിലെ വവ്വാക്കാവിലെ രക്താര്‍ബുദ ബാധിതനായ പത്ത് വയസുകാരന് ജീവന്‍ രക്ഷാ മരുന്നുമായി എസ് വൈ എസ് സാന്ത്വനം ആംബുലന്‍സ് തലപ്പാടി അതിര്‍ത്തിയില്‍ നിന്നും പുറപ്പെട്ടു. പൂനയിലെ വിദഗ്ദ്ധ ഡോക്ടറുടെ ചികിത്സയിലുള്ള കുട്ടിയുടെ മരുന്ന് പൂനയില്‍ മാത്രം ലഭ്യമാണ് ലോക് ഡൗണിന് തൊട്ട് മുമ്പ് പാര്‍സലായി കൊടുത്ത വിട്ട മരുന്ന് ലഭിക്കാത്തതിനാല്‍ കുട്ടി അത്യാസന്ന നിലയിലാണ് കുട്ടിയുടെ പിതാവ് നിസാം അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല.

എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍ പൂന എസ് എസ് എഫ് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു മരുന്ന് ലഭ്യമാക്കി. പാര്‍സല്‍ ലോറിയിലെത്തിയ മരുന്ന് തലപ്പാടി അതിര്‍ത്തിയില്‍ കാസര്‍കോട് ജില്ലാ എസ് വൈ എസ് നേതാക്കളായ സിദ്ദീഖ് സഖാഫി, ഷാഫി സഅദി എന്നിവര്‍ സ്വീകരിച്ച് കൊല്ലത്തേക്ക് യാത്ര പുറപ്പെട്ടു.
ഉപ്പളയില്‍ വെച്ച് എസ് വൈ എസ് ദൗത്യ സംഗത്തിന് എം സി ഖമറുദ്ദീന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ ആശിര്‍വാദം നല്‍കി.

അബ്ദുര്‍ റസാഖ് ചിപ്പാര്‍, എസ് വൈ എസ് നേതാക്കളായ റഹീം സഖാഫി ചിപ്പാര്‍, ഹസന്‍ അഹ്സനി കുബണൂര്‍, ആദം ആവളം, മുസ്തഫ മുസ്ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എസ് വൈ എസ് സാന്ത്വനം
ആംബുലന്‍സിന് വഴിയൊരുക്കി പോലീസ് വകുപ്പും സജ്ജമായി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ജില്ലാ ഭരണ കൂടത്തിന്റെ ഐ എ ജി അധികൃതരും ആംബുലന്‍സിനെ യാത്രയാക്കി.

കഴിഞ്ഞ നാലാഴ്ചയായി ദുരിതങ്ങളും ലോക് ഡൗണ്‍ മൂലം സംഭവിച്ച നിയന്ത്രണങ്ങളും കാരണം പ്രതിസന്ധിയിലായ ജനങ്ങള്‍ക്ക് ആശ്വാസമാവുകയാണ് എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍. ഭക്ഷണം, മരുന്ന്, പലചരക്ക്, പച്ചക്കറി, ഭക്ഷ്യ വസ്തുക്കള്‍ എന്നിവ ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍കിയും വീട്ടില്‍ നിന്ന് പുറത്ത് പോകാന്‍ കഴിയാത്തവര്‍ക്ക് ആവശ്യ സാധനങ്ങളുടെ ഹോം ഡെലിവറി തുടങ്ങിയ സേവനത്തിലൂടെയുമാണ് എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍ ലോക് ഡൗണ്‍ കാലത്ത് മാതൃകയാകുന്നത്.

എവിടെക്ക് മരുന്ന് എത്തിക്കണമെങ്കിലും സദാ സമയം തയ്യാറായി സാന്ത്വനം വളണ്ടിയര്‍മാരുണ്ട്. ആവശ്യക്കാരുടെ വിളി എത്തിയാല്‍ ഉടനെ അവര്‍ ബൈക്കില്‍ പാഞ്ഞെത്തും. ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക്. പഞ്ചായത്തുകളില്‍ നിന്നും പഞ്ചായത്തുകളിലേക്ക് കൈമാറി കൈ മാറി ചങ്ങലയായാണ് ആവശ്യക്കാരന് മരുന്ന് എത്തിക്കുക. പോലീസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സാന്ത്വനം പ്രവര്‍ത്തകരുടെ സേവനം തേടുന്നുണ്ട്. സംസ്ഥാന സാന്ത്വനം ഹെല്‍പ്പ് ഡെസ്‌ക്കാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

കാസര്‍കോട്ട് ജില്ലാ ഹെല്‍പ്പ് ഡെസ്‌ക്കിന് പുറമെ ഒമ്പത് സോണ്‍ കേന്ദ്രങ്ങളിലും 45 സര്‍ക്കിള്‍ കേന്ദ്രങ്ങളിലും 360 യൂണിറ്റ് കേന്ദ്രങ്ങളിലും ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. ദിനേന നൂറുകണക്കിന് വിളികളാണ് ജില്ല ഹെല്‍പ്പ് ഡെസ്‌ക്കിലേക്ക് വരുന്നത്. സര്‍ക്കാരിന്റെ നിര്‍ദേശങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പൂര്‍ണമായി പാലിച്ചാണ് ഈ പ്രവര്‍ത്തകര്‍ ജില്ലയിലുടനീളം പ്രവര്‍ത്തിക്കുന്നത്. അതിഥി തൊഴിലാളികള്‍ക്കുള്ള സഹായം 24 മണിക്കൂര്‍ ആബുലന്‍സുകളുടെയും ഡോക്ടര്‍മാരുടേയും സേവനം ഭക്ഷണ പാനീയങ്ങള്‍ നല്‍കല്‍, മാസ്‌ക്കുകളുടെ വിതരണം തുടങ്ങിയവയും നടക്കുന്നു.

കൊല്ലം കരുനാഗപ്പള്ളിയിലേക്കുള്ള മരുന്നുമായി എസ് വൈ എസ് സാന്ത്വനം ആംബുലന്‍സ് കാസര്‍കോട് നിന്നു പുറപ്പെട്ടു; വഴിയൊരുക്കി പോലീസ്


Keywords:  Kasaragod, Kerala, News, Trending, COVID19, SYS, SYS Ambulance to Kollam with Medicine
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia