ഗള്‍ഫില്‍ മരുന്ന് എത്തിക്കാന്‍ എസ് വൈ എസ് സാന്ത്വനം ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി
May 6, 2020, 10:25 IST
കണ്ണൂര്‍: (www.kvartha.com 06.05.2020) ലോക് ഡൗണ്‍ കാരണം ഗള്‍ഫ് രാജ്യങ്ങളില്‍ മരുന്ന് ലഭിക്കാതെ പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് മരുന്നുകള്‍ എത്തിക്കാന്‍ എസ്വൈഎസ് സാന്ത്വനം ഹെല്‍പ്പ് ഡെസ്‌കില്‍ വിപുലമായ സംവിധാനം ആരംഭിച്ചു. ഡോര്‍ ടു ഡോര്‍ സര്‍വീസായിട്ടാണ് ഗള്‍ഫ് രാജ്യങ്ങളില്‍ മരുന്നുകള്‍ എത്തിക്കുക. ഡോക്ടറുടെ കുറിപ്പടികള്‍, മരുന്ന് വാങ്ങിയ ഒറിജിനല്‍ ബില്‍, അയയ്ക്കുന്നയാളുടെ ആധാര്‍ കാര്‍ഡിന്റെ കോപ്പി, ലഭിക്കേണ്ടയാളുടെ വിദേശത്തെ ഫോണ്‍നമ്പര്‍ സഹിതമുള്ള വിലാസം, പായ്ക്ക് ചെയ്യാത്ത മരുന്നുകള്‍ എന്നിവയാണ് നല്‍കേണ്ടത്.
കൃത്യമായ രേഖകളും അയയ്‌ക്കേണ്ട മരുന്നും ക്ലിയര്‍ ചെയ്താല്‍ ജില്ലയില്‍ എവിടെനിന്നായാലും സാന്ത്വനം ഹെല്‍പ്പ് ഡെസ്‌ക് മരുന്നുകള്‍ ശേഖരിക്കും. എസ്വൈഎസ് ഓര്‍ഗനൈസിംഗ് സെക്രട്ടറി നിസാര്‍ അതിരകം സാന്ത്വനം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റിയാസ് കക്കാട് എന്നിവരുടെ നേതൃത്വത്തിലാണ് വിദേശത്തേക്ക് മരുന്നെത്തിക്കാനുള്ള സംവിധാനം ഒരുക്കുന്നത്. ഫോണ്‍: 9497513882, 8281586137.
Keywords: Kannur, News, Kerala, help, SYS, Lockdown, Help desk, Medicine, SYS begins help desk to move medicine to Gulf Countries

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.