Award | പ്രൊഫ. ടി ലക്ഷ്മണന് സ്മാരക സര്‍വമംഗള പുരസ്കാരം പികെ ശ്രീധരന് മാസ്റ്റര്‍ക്ക് സമ്മാനിച്ചു
Mar 26, 2023, 22:06 IST
കണ്ണൂര്‍: (www.kvartha.com) സര്‍വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പെടുത്തിയ 12-ാമത് പ്രൊഫ. ടി ലക്ഷ്മണന് സ്മാരക സര്‍വമംഗള പുരസ്കാരം എഴുത്തുകാരന് പികെ ശ്രീധരന് മാസ്റ്റര്‍ക്ക് ഗോവ ഗവര്‍ണര്‍ അഡ്വ. പിഎസ് ശ്രീധരന്‍പിള്ള കണ്ണൂര്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് ഹോളില്‍ നടന്ന ചടങ്ങില്‍ സമര്‍പിച്ചു. പ്രസിഡണ്ട് അഡ്വ. എകെ സുമോദ് അധ്യക്ഷത വഹിച്ചു. കുരുക്ഷേത്ര ബുക്സ് മാനജിംഗ് ഡയറക്ടര്‍ സുരേന്ദ്രന് പ്രഭാഷണം നടത്തി. സ്വാഗതസംഘം രക്ഷാധികാരി ഡോ. സി ഗംഗാധരന് പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി.
ഡോ. കൂമുള്ളി ശിവരാമന്, പുരസ്കാര നിര്‍ണയ സമിതി അധ്യക്ഷന്‍ എ ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. ഇവി സുഗതന് സ്വാഗതവും എംടി മധുസൂദനന് നന്ദിയും പറഞ്ഞു. സാമൂഹ്യ, സാംസ്കാരിക, സാഹിത്യ, സേവന മേഖലകളില്‍ പ്രവര്‍ത്തിച്ച് വരുന്ന വേറിട്ട വ്യക്തിത്വങ്ങളെ കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി സര്‍വമംഗള ട്രസ്റ്റ് പുരസ്കാരം നല്കി ആദരിച്ച് വരുന്നതിന്റെ ഭാഗമായാണ് പുരസ്ക്കാര ദാനം നടന്നത്. 11,111 രൂപയും, പ്രശസ്തി പത്രവും, ശ്രീകൃഷ്ണ വിഗ്രഹവും, പൊന്നാടയും ഉള്‍പെടുന്നതാണ് പുരസ്കാരം.
ചടങ്ങിനോടനുബന്ധിച്ച് ഡോ. സുമവര്മ്മ ചിറക്കലിന്റെ വീണക്കച്ചേരിയും ഉണ്ടായിരുന്നു.

Keywords: T Laxmanan, PK Sreedharan, News, Kerala, Kannur, Top-Headlines, Award, T Laxmanan Memorial Sarvamangala Award presented to PK Sreedharan.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.