ടി പി വധം: ദേശാഭിമാനി ലേഖകനെതിരെ കേസ്

 



 ടി പി വധം:  ദേശാഭിമാനി ലേഖകനെതിരെ കേസ്
തിരുവനന്തപുരം: ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്റെ വധക്കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് റിപ്പോര്‍ട്ട് ചെയ്ത ദേശാഭിമാനി ലേഖകനെതിരെ കേസെടുത്തു.ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് കെഎം മോഹന്‍ദാസിനെതിരേയാണ് പൊലീസ് കേസെടുത്തത്. ഐടി ആക്റ്റ് പ്രകാരമാണു കേസ്. മോഹന്‍ദാസ് ഈമാസം പത്തിനു രാവിലെ 11നു വടകര ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പിക്കു മുന്നില്‍ ഹാജരാകണം.

ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട മേയ് നാല് മുതല്‍ ജൂലൈ എട്ടു വരെ പ്രത്യേക അന്വേഷണസംഘം ഡിവൈഎസ്പി ജോസി ചെറിയാന്‍ 3000 തവണ മാധ്യമ പ്രവര്‍ത്തകരെ വിളിച്ചുവെന്നാണു മോഹന്‍ദാസ്  റിപ്പോര്‍ട്ട് ചെയ്തത്. ഔദ്യോഗിക ഫോണില്‍ നിന്നു നൂറിലധികം മെസേജുകള്‍ ജോസി ചെറിയാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അയച്ചിട്ടുണ്ടെന്നും അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി ഷൗക്കത്തലിയും വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്നും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മോഹന്‍ദാസിനെതിരെ കേസെടുത്തത്  സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്ന് ദേശാഭിമാനി ജനറല്‍ മാനേജര്‍ ഇ പി ജയരാജനും ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തിയും ആരോപിച്ചു. സത്യസന്ധമായ വാര്‍ത്തയാണ് ദേശാഭിമാന പ്രസിദ്ധീകരിച്ചതെന്നും  ഇരുവരും അവകാശപ്പെട്ടു.


SUMMARY:  T P Chandrasekharan murder: case against deshabhimani reporter

key words: The Special Investigation Team, investigating ,  Revolutionary Marxist Party, RMP, T P Chandrasekharan, chargesheet ,  RMP leader, Vadakara Judicial First Class Magistrate Court , CPM Onchiyam Area Committee, secretary C H Asokan, Area Committee member K K Krishnan, Kunnummakkara Local Committee member K C Ramachandran, Panur Area Committee member P P Ramakrishnan, gangsters Kirmani Manoj, M C Anoop, T K Rajeesh, Sijith alias Annan, Kajoor Ajesh, Chetty Shaji, Pondi Shaji , Jamintavida Biju,  P P Ramakrishnan, T P Murder,Onchiyam, Eramala, Azhiyur ,Chorode ,Vadakara.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia