Protest | രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ കോണ്‍ഗ്രസ് സമരവേദിയില്‍ ടി പത്മനാഭനും; രാജ്യം ദുരന്തമുഖത്തെന്ന് കഥാകൃത്ത്
Mar 27, 2023, 08:15 IST
കണ്ണൂര്‍: (www.kvartha.com) രാജ്യം ഇന്ന് വലിയൊരു ദുരന്ത മുഖത്താണ് ഉള്ളതെന്നും ജനാധിപത്യവാദികള്‍ ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും പ്രശസ്ത ചെറുകഥാ കൃത്ത് ടി പത്മനാഭന്. രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ഭരണകൂട ഭീകരതയ്ക്കെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് ഓഫീസിന് മുന്നിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെല്ലും പതിരും വേര്‍തിരിക്കുന്ന ഒരു കാലം വരും, കാലമാണ് ഏറ്റവും വലിയ വിധി കര്‍ത്താവെന്നും ആ വിധിയെഴുത്തിനാണ് ഞാന്‍ കാത്തിരിക്കുന്നതെന്നും ടി പദ്മനാഭന് പറഞ്ഞു. കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയെ പോലും കോടതിക്ക് മുന്പില് ഹാജരാക്കിയാല്‍ ആ പ്രതിക്ക് അവസാനമായി കോടതി മുന്‍പാകെ എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിക്കും. എന്നാല്‍ രാഹുല്‍ ഗാന്ധിയോട് ഒരു ചോദ്യവും കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നത് അപകടകരമായ അവസ്ഥ തന്നെയാണ്.
വിദേശത്ത് പോയി രാഹുല്‍ ഗാന്ധി ഇന്‍ഡ്യയ്ക്കെതിരെ പ്രസംഗിച്ചുവെന്നാണ് പറയുന്നത്. പാര്‍ലമെന്റില്‍ ഭരണപക്ഷം ഈ വിഷയം ഉന്നയിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി മൂന്ന് തവണ സ്പീകര്‍ക്ക് കത്ത് നല്കി. രണ്ട് തവണ നേരിട്ട് കണ്ട് തന്റെ പ്രസംഗത്തെ കുറിച്ച് വിവരിക്കാന്‍ സമയം തരണമെന്നാവശ്യപ്പെട്ടു. എന്നാല്‍ സ്പീകര്‍ ഇതേ കുറിച്ച് ഒന്നും പ്രതികരിക്കാതെ നിലകൊള്ളുകയായിരുന്നു.
ഒരു കോടതിവിധിയുടെ പേരില്‍ രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റംഗത്വം ഇല്ലാതാക്കാന്‍ ഒരു ദിവസം പോലും എടുത്തില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും ടി പത്മനാഭന് പറഞ്ഞു. ഡി സി സി പ്രസിഡന്റ് അഡ്വ: മാര്‍ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു.
നേതാക്കളായ പ്രൊഫ എ ഡി മുസ്തഫ, അഡ്വ സോണി സെബാസ്റ്റ്യന്‍, വി എ നാരായണന്, മേയര്‍ ടി ഒ മോഹനന്, പി ടി മാത്യു, എന്‍ പി ശ്രീധരന്, വി രാധാകൃഷ്ണന് മാസ്റ്റര്‍, കെ സി മുഹമ്മദ് ഫൈസല്‍, മുഹമ്മദ് ബ്ലാത്തൂര്‍, എം പി ഉണ്ണികൃഷ്ണന്, വി വി പുരുഷോത്തമന്, കെ പ്രമോദ്, രജനി രാമാനന്ദ്, അമൃത രാമകൃഷ്ണന്, സുരേഷ് ബാബു എളയാവൂര്, വി പി അബ്ദുല്‍ റശീദ്, കട്ടേരി നാരായണന്, റശീദ് കവ്വായി, സി ടി സജിത്ത്, എം പി വേലായുധന്, പൊന്നമ്പത്ത് ചന്ദ്രന്, അഡ്വ. ബ്രജേഷ് കുമാര്‍, സി വി സന്തോഷ്, ടി ജയകൃഷ്ണന്, സി ടി ഗിരിജ, ബിജു ഉമ്മര്‍, കൂക്കിരി രാഗേഷ്, ഹരിദാസ് മൊകേരി, ടി ജനാര്ദനന്, എം കെ മോഹനന്, രജിത്ത് നാറാത്ത്, സി രഘുനാഥ്, കല്ലിക്കോടന്‍ രാഗേഷ്, ടി കെ അജിത്ത്, എം വി രവീന്ദ്രന്, വി സി പ്രസാദ്, കെ എം ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: News, Kerala, State, Kannur, Rahul Gandhi, Protest, Protesters, Writer, Top-Headlines, Trending, T Padmanabhan also at Congress platform protest against Rahul Gandhi's disqualification.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.