T Siddique | 'രാഹുല്‍ കേരളത്തില്‍, 'ദാ- കെടക്കുന്നു പ്രതി.. ഇങ്ങനെയങ്ങ് പേടിച്ചാലോ..; എ കെ ജി സെന്ററിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞ കേസില്‍ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തെ പരിഹസിച്ച് ടി സിദ്ദീഖ്
Sep 10, 2022, 20:43 IST
തിരുവനന്തപുരം: (www.kvartha.com) രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ പ്രവേശിക്കാനിരിക്കെ എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞ കേസില്‍ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചു പൊലീസ് നടത്തുന്ന നീക്കത്തെ പരിഹസിച്ച് ടി സിദ്ദീഖ് എംഎല്‍എ.
'മാസങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്നപ്പോള്‍ എകെജി സെന്ററിനു പടക്കമെറിയുന്നു, 'ആളെ കിട്ടില്ല, സുകുമാര കുറുപ്പ് കേസിനു സമാനമെന്ന് ഇ പി ജയരാജന്‍.' ഭാരത് ജോഡോ യാത്ര തിരുവനന്തപുരത്ത് പ്രവേശിക്കുന്നു, 'ദാ- കെടക്കുന്നു പ്രതി.. ഇങ്ങനെയങ്ങ് പേടിച്ചാലോ..' സിദ്ദീഖ് കുറിച്ചു.
കേസ് ആരുടെയെങ്കിലും തലയില്‍ കെട്ടിവച്ച് കൈകഴുകാനാണ് പൊലീസിന്റെ ശ്രമമെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചിരുന്നു.
കഴക്കൂട്ടം, മേനംകുളം സ്വദേശികളായ രണ്ടു യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ പുതിയ നീക്കം. ഇരുവരുടെയും മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് പൊലീസ് പറയുന്നു. കഴക്കൂട്ടം സ്വദേശി മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിന്റെ ആലോചനയിലും പങ്കെടുത്തിരുന്നതായി ആരോപണമുണ്ട്. എന്നാല്‍ തെളിവില്ലെന്ന് കണ്ട് കേസെടുത്തില്ലെന്നും പൊലീസ് പറയുന്നു.
ഇയാള്‍ മേനംകുളം സ്വദേശിയെക്കൊണ്ട് കൃത്യം ചെയ്യിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം. ഇരുവരെയും പലതവണ ചോദ്യം ചെയ്തപ്പോള്‍ മൊഴികളില്‍ വൈരുധ്യം കണ്ടിരുന്നു. അക്രമി എത്തിയ മോഡലിലുള്ള സ്‌കൂടെര്‍ ഇവരില്‍ ഒരാളുടെ ബന്ധുവിനുണ്ട്. എന്നാല്‍ സംശയങ്ങളല്ലാതെ മൊബൈല്‍ സിഗ്‌നല്‍ ഉള്‍പെടെ പ്രധാന തെളിവുകളൊന്നും ഇവര്‍ക്കെതിരെയില്ല. അതുകൊണ്ടുതന്നെ ഇവരെ സംശയിക്കുന്നുവെന്ന വിവരം സ്ഥിരീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായിട്ടുമില്ല.
Keywords: T Siddique slams police on AKG Centre attack case, Thiruvananthapuram, News, Politics, UDF, Criticism, Trending, Kerala.
സംഭവം നടന്ന് രണ്ടുമാസം കഴിയുന്നതിനിടെയാണ് പ്രതികളെ കുറിച്ച് ക്രൈംബ്രാഞ്ച് ചില സൂചനകള്‍ നല്‍കിയത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു സിദ്ദീഖ്. സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പിലാണ് അദ്ദേഹത്തിന്റെ പരിഹാസം.
'മാസങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്നപ്പോള്‍ എകെജി സെന്ററിനു പടക്കമെറിയുന്നു, 'ആളെ കിട്ടില്ല, സുകുമാര കുറുപ്പ് കേസിനു സമാനമെന്ന് ഇ പി ജയരാജന്‍.' ഭാരത് ജോഡോ യാത്ര തിരുവനന്തപുരത്ത് പ്രവേശിക്കുന്നു, 'ദാ- കെടക്കുന്നു പ്രതി.. ഇങ്ങനെയങ്ങ് പേടിച്ചാലോ..' സിദ്ദീഖ് കുറിച്ചു.
കേസ് ആരുടെയെങ്കിലും തലയില്‍ കെട്ടിവച്ച് കൈകഴുകാനാണ് പൊലീസിന്റെ ശ്രമമെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചിരുന്നു.
കഴക്കൂട്ടം, മേനംകുളം സ്വദേശികളായ രണ്ടു യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ പുതിയ നീക്കം. ഇരുവരുടെയും മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് പൊലീസ് പറയുന്നു. കഴക്കൂട്ടം സ്വദേശി മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിന്റെ ആലോചനയിലും പങ്കെടുത്തിരുന്നതായി ആരോപണമുണ്ട്. എന്നാല്‍ തെളിവില്ലെന്ന് കണ്ട് കേസെടുത്തില്ലെന്നും പൊലീസ് പറയുന്നു.
ഇയാള്‍ മേനംകുളം സ്വദേശിയെക്കൊണ്ട് കൃത്യം ചെയ്യിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം. ഇരുവരെയും പലതവണ ചോദ്യം ചെയ്തപ്പോള്‍ മൊഴികളില്‍ വൈരുധ്യം കണ്ടിരുന്നു. അക്രമി എത്തിയ മോഡലിലുള്ള സ്‌കൂടെര്‍ ഇവരില്‍ ഒരാളുടെ ബന്ധുവിനുണ്ട്. എന്നാല്‍ സംശയങ്ങളല്ലാതെ മൊബൈല്‍ സിഗ്‌നല്‍ ഉള്‍പെടെ പ്രധാന തെളിവുകളൊന്നും ഇവര്‍ക്കെതിരെയില്ല. അതുകൊണ്ടുതന്നെ ഇവരെ സംശയിക്കുന്നുവെന്ന വിവരം സ്ഥിരീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായിട്ടുമില്ല.
Keywords: T Siddique slams police on AKG Centre attack case, Thiruvananthapuram, News, Politics, UDF, Criticism, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.