Protest March | ഇടത് ഐക്യത്തിന് കണ്ണൂരില്‍ തിരിച്ചടി: തളിപ്പറമ്പില്‍ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച് നടത്തി സി പി ഐ; പൊലീസ് നാണംകെട്ട നിലപാട് സ്വീകരിക്കുന്നുവെന്ന് സിപി ഷൈജന്‍
Oct 30, 2023, 22:27 IST
കണ്ണൂര്‍: (KVARTHA) തളിപ്പറമ്പില്‍ പൊലീസ് കളളക്കേസില്‍ നേതാക്കളെയും പ്രവര്‍ത്തകരെയും കുടുക്കുന്നുവെന്നാരോപിച്ച് സ്വന്തം പാര്‍ടി പങ്കാളിയായ സര്‍കാര്‍ ഭരിക്കുന്ന പൊലീസിനെതിരെ സിപിഐ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച് നടത്തി.
തളിപ്പറമ്പിലെ പൊലീസ് നാണം കെട്ട നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇതു അനുവദിച്ചു കൊടുക്കാനാവില്ലെന്നും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സിപി ഷൈജന്‍ പറഞ്ഞു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് ചൊവ്വാഴ്ച രാവിലെ സിപിഐ തളിപ്പറമ്പ് ലോകല്‍ കമിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിയില്‍ സി ലക്ഷ്മണന്‍ അധ്യക്ഷനായി. എം രഘുനാഥ് സ്വാഗതം പറഞ്ഞു. ജില്ലാകൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍, മാന്തംകുണ്ട് ബ്രാഞ്ച് സെക്രടറി വിജേഷ് മണ്ടൂര്‍, അസി.സെക്രടറി ബിജുകരിയില്‍ എന്നിവര്‍ക്കെതിരെയാണ് സിപിഎം പ്രവര്‍ത്തകര്‍ നവനീതിനെ അക്രമിച്ചുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്തത്. വ്യാജ പരാതിയില്‍ പൊലീസ് കേസെടുക്കുകയാണ് ചെയ്തതെന്നാരോപിച്ചാണ് സിപിഐ പൊലീസ് സ്റ്റേഷന്‍ മാര്‍ച് നടത്തിയത്.
സിപിഐ പ്രവര്‍ത്തന ധനശേഖരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബര്‍ 22ന് രാവിലെ സിപിഐ പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കെ അസുഖബാധിതനായി വിശ്രമിക്കുന്ന പോള മനോഹരനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ കയറിയിരുന്നു. ഈ സമയത്ത് അവിടെയെത്തിയ സിപിഎം പ്രവര്‍ത്തകന്‍ നവനീതിനോട് സിപി ഐ കുടുംബസംഗമം നടന്നുകൊണ്ടിരിക്കെ കൂവിയത് ശരിയായില്ലെന്ന് കോമത്ത് മുരളീധരന്‍ അഭിപ്രായം പറയുകയായിരുന്നുവത്രെ.
കൂവലിന്റെ കാലഘട്ടമൊക്കെ കഴിഞ്ഞു പോയെന്നും ഇതൊന്നും ശരിയായരീതിയല്ലെന്നും ഈ സമയത്ത് അവിടെ എത്തിയ ബന്ധുകൂടിയായ കോമത്ത് ബിനോയിയോട് പറഞ്ഞു സൗഹൃദത്തില്‍ പിരിയുകയായിരുന്നുവത്രെ. വസ്തുത ഇതാണെന്ന് പോള മനോഹരനും പൊലീസിന് മൊഴിനല്‍കിയിട്ടുണ്ടെന്ന് സിപിഐ നേതാക്കള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താതെ പൊലീസ് കളളക്കേസെടുക്കുകയായിരുന്നുവെന്നാണ് സിപിഐയുടെ ആരോപണം.
ഇരുന്നൂറോളം പേരാണ് പൊലീസ് സ്റ്റേഷന്‍ മാര്‍ചില്‍ പങ്കെടുത്തത്. നേതാക്കളായ കോമത്ത് മുരളീധരന്‍, പടിപ്പുരയ്ക്കല്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രതിഷേധ മാര്‍ചിനും ധര്‍ണയ്ക്കും നേതൃത്വം നല്‍കി. പൊലീസ് സ്റ്റേഷന്‍ മാര്‍ചിന് മുന്നോടിയായി പ്രവര്‍ത്തകര്‍ തളിപ്പറമ്പില്‍ നടത്തിയ പ്രകടനത്തില്‍ സിപിഎമിനും പൊലീസിനുമെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് വിളിച്ചത്. പ്രതിഷേധ മാര്‍ച് പൊലീസ് സ്റ്റേഷനു മുന്‍പില്‍ ബാരികേഡുയര്‍ത്തി തടഞ്ഞതോടെ റോഡില്‍ കുത്തിയിരുന്നു മുദ്രാവാക്യം വിളി തുടര്‍ന്നു.
Keywords: Taliparamba: CPI held Protest march to police station, Kannur, News, Protest March, CPI, Police Station, Allegation, Politics, Case, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.