CPM-CPI Clash | തളിപ്പറമ്പില്‍ സിപിഎം-സിപിഐ സംഘര്‍ഷം: സിപിഐ കൊടിമരം പിഴുതെടുത്ത് നശിപ്പിച്ചു
May 20, 2023, 17:14 IST
തളിപ്പറമ്പ്: (www.kvartha.com) സിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന എം എന്‍ സ്മാരക ഫന്‍ഡിന്റെയും എഐവൈഎഫ് സംസ്ഥാന കാല്‍നട ജാഥകളുടെയും ഭാഗമായി കരിപ്പൂല്‍ പ്രദേശത്ത് പതിച്ച പോസ്റ്ററുകളും കൊടിമരവും നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് സിപിഎം-സിപിഐ സംഘര്‍ഷം. വെള്ളിയാഴ്ച രാത്രി സിപിഐ കരിപ്പൂല്‍ ബ്രാഞ്ച് സെക്രടറി രാജീവ് കുമാറും സിപിഎം പ്രവര്‍ത്തകരുമായി വാക്കേറ്റവും നടന്നു.
വെള്ളിയാഴ്ച കരിപ്പൂലില്‍ ഇ കെ നായനാര്‍ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നിരുന്നു. മുന്‍മന്ത്രി കെ കെ ശൈലജ ടീചറാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കരിപ്പൂലില്‍ സിപിഐ പ്രവര്‍ത്തനം ഇപ്പോള്‍ ശക്തിപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി പോസ്റ്ററുകളും കൊടികളും സ്ഥാപിച്ചിരുന്നു.
ഇവിടെ സിപിഎം മാത്രമേ ഉള്ളൂവെന്ന് കാണിക്കാനാണ് സിപിഐ കൊടികളും പോസ്റ്ററുകളും നശിപ്പിച്ചതെന്ന് ലോകല്‍ സെക്രട്ടറി സി ലക്ഷ്മണന്‍ ആരോപിച്ചു. സിപിഐ കരിപ്പൂല്‍ ബ്രാഞ്ച് സെക്രടറി എം രാജീവ് കുമാര്‍ തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് പരാതി നല്‍കി. കൊടിമരം സിപിഎം പ്രവര്‍ത്തകര്‍ പിഴുതെടുത്തു കൊണ്ടുപോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.
Keywords: Kannur, News, Taliparamba, Politics, CPM, CPI, Complaint, Clash, Flag Poster, Taliparamba CPM-CPI clash: CPI flag pole demolished.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.