Booked | വരഡൂലില്‍ ആര്‍എസ്എസ് കൊടിമരം നശിപ്പിച്ച സംഭവം; പൊലീസ് കേസെടുത്തു
Sep 8, 2023, 10:15 IST
തളിപ്പറമ്പ്: (www.kvartha.com) വരഡൂല്‍ ശ്രീലക്ഷ്മി നാരായണ ക്ഷേത്രത്തിന് സമീപം ആര്‍ എസ് എസ് സ്ഥാപിച്ച കൊടിമരവും കൊടിയും ഇരുട്ടിന്റെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ച നിലയില്‍. 15 മീറ്റര്‍ നീളമുള്ള ഇരുമ്പു കൊടിമരം അറുത്തെടുത്ത് കടത്തി കൊണ്ട് പോകുകയായിരുന്നുവെന്നാണ് പരാതി. ആര്‍ എസ് എസ് നേതാക്കളുടെ പരാതിയില്‍ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
സംഭവത്തില്‍ ഗണേശോത്സവം വളരെ വിജയകരമായി നടത്തിയ വരഡൂലില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ വേണ്ടി കരുതിക്കൂട്ടി സി പി എം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയാണെന്ന് ആര്‍ എസ് എസ് പ്രാദേശിക നേതൃത്വം ആരോപിച്ചു.
Keywords: News, Kerala, Kerala-News, Kannur-News, Police-News, Taliparamba News, Kannur News, Varadul News, Police, Booked, Destroyed, RSS, Flagpole, Taliparamba: Police booked for uprooting RSS flagpole in Varadul.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.