Arrested | തളിപറമ്പിലെ ചന്ദനമരക്കൊളള; മുഖ്യപ്രതി കുഞ്ഞിമൊയ്തീന്‍ പിടിയില്‍
Jul 20, 2023, 21:40 IST
പയ്യന്നൂര്‍: (www.kvartha.com) തളിപറമ്പിലെ ചപ്പാരപടവില്‍ ചന്ദനമുട്ടികളുമായി യുവാവിനെ പിടികൂടിയെന്ന കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. തളിപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുഞ്ഞിമൊയ്തീനെയാണ് തളിപറമ്പ് ഫോറസ്റ്റ് റെയ് ന്‍ജ് ഓഫീസര്‍ പി രതീശന്‍ അറസ്റ്റു ചെയ്തത്.
ബുധനാഴ്ച വൈകുന്നേരം ചന്ദന മുട്ടികളുമായി എ ശറഫുദ്ദീനെ (42) ചപ്പാരപ്പടവ് ഞണ്ടമ്പലത്തു വെച്ച് പിടികൂടിയിരുന്നു. ഇയാളില്‍ നിന്നും 56 കിലോഗ്രാം ചന്ദനമരം പിടിച്ചെടുക്കുകയും ചെയ്തു. ഉണങ്ങാത്ത പച്ച ചന്ദനമരം മുറിച്ച് ചെത്തിക്കൊണ്ടിരിക്കെയാണ് കൂവേരി ഞണ്ടമ്പലത്തു വെച്ചു ഇയാളെ തളിപറമ്പ് എസ് ഐ ഇ ടി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
പ്രതിയെയും പിടികൂടിയ ചന്ദനവും ചെത്താനുപയോഗിച്ച കത്തിവാള്‍, ഈര്‍ചവാള്‍ എന്നിവയും വനം വകുപ്പിന് കൈമാറി. ഞണ്ടമ്പലത്തെ കുഞ്ഞിമൊയ്തീനാണ് ചന്ദനമരം കടത്തുന്നത് ആസൂത്രണം ചെയ്തതെന്നും താന്‍ ഇയാളുടെ ജോലിക്കാരനാണെന്നും പിടിയിലായ ശറഫുദ്ദീന്‍ മൊഴി നല്‍കിയതായി വനംവകുപ്പ് പറഞ്ഞിരുന്നു.
ഇതേ തുടര്‍ന്നാണ് കുഞ്ഞിമൊയ്തീനെ വനം വകുപ്പ് റെയ്ന്‍ജ് ഓഫിസര്‍ പി രതീശന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി വീട്ടില്‍ നിന്നും പിടികൂടിയത്. കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ചന്ദനമരം മുറിച്ചു കടത്തുന്ന സംഘത്തിന്റെ കണ്ണികളാണ് പ്രതികളെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.

Keywords: Taliparamba Sandalwood robbery; main accused Arrested, Payyanur, News, Forest, Arrested, Accused, Raid, Sandalwood, Police Station, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.