Accidental Death | തളിപ്പറമ്പില്‍ ബസ് ബൈകിലിടിച്ച് ഇരുചക്രവാഹന യാത്രക്കാരനായ യുവാവ് മരിച്ചു

 


തളിപ്പറമ്പ്: (www.kvartha.com) പിന്നില്‍ നിന്നെത്തിയ ബസ് ബൈകിലിടിച്ച് ബൈക് യാത്രികനായ യുവാവ് മരിച്ചു. ഏര്യം കണാരം വയലിലെ മുതിരയില്‍ വീട്ടില്‍ എം സജീവന്‍ (40) ആണ് മരിച്ചത്. തിങ്കളാഴ്ച (11.09.2023) രാവിലെ 9.45 ന് തളിപ്പറമ്പ്- ആലക്കോട് മലയോര ഹൈവേയില്‍ പൂവം ടൗണിലാണ് അപകടം നടന്നത്.

ആലക്കോട് ഭാഗത്തുനിന്നും വരുന്ന കെ എല്‍ 59 എഫ് 2900 ആപിള്‍ എന്ന ബസാണ് കെ എല്‍ 59 ഡബ്‌ള്യു - 2 833 പള്‍സര്‍ ബൈകില്‍ ഇടിച്ചത്. പെയിന്റ് വിതരണ ഏജന്‍സി നടത്തുന്ന സജീവന്‍ രാവിലെ തളിപ്പറമ്പിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്.

കണാരം വയലിലെ കണ്ണന്‍ -ചേയിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: സിജി (അധ്യാപിക, കാര്യപ്പള്ളി സ്‌കൂള്‍). മക്കള്‍: ഹരികൃഷ്ണന്‍, ഹരിനന്ദ. സഹോദരങ്ങള്‍: സവിത ( പുളിമ്പറമ്പ്), ഷൈലജ (കണാരം വയല്‍).

Accidental Death | തളിപ്പറമ്പില്‍ ബസ് ബൈകിലിടിച്ച് ഇരുചക്രവാഹന യാത്രക്കാരനായ യുവാവ് മരിച്ചു
 
തളിപ്പറമ്പ് പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയതിനുശേഷം മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Keywords: News, Kerala, Kerala-News, Accident-News, Regional-News, Alahode News, Kannur News, Taliparamba News, Accident, Death, Bike, Bus, Youth, Taliparamba: Youth died in road accident.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia