നാടിനെ വിറപ്പിച്ച നരഭോജി കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവെച്ചുകൊന്നു

 


വയനാട്: (www.kvartha.com 18/02/2015) നരഭോജി കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവെച്ചുകൊന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വയനാട്ടിലെ ജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നരഭോജി കടുവയെയാണ് കേരള- തമിഴ്‌നാട് അതിര്‍ത്തിയിലുള്ള സൂസംപാടി വനമേഖലയില്‍ വെച്ച് ബുധനാഴ്ച ഉച്ചയോടെ വനംവകുപ്പ് വെടിവെച്ചുകൊന്നത്.

രണ്ടുപേരെ കടിച്ചുകീറി കൊന്ന കടുവയെ വെടിവെച്ചുകൊല്ലാന്‍ വനം വകുപ്പ് തയ്യാറാകാത്തതിനെ തുടര്‍ന്ന് വയനാട്ടിലെ ജനങ്ങള്‍ പ്രതിഷേധത്തിലായിരുന്നു. കടുവയ്ക്കായി തമിഴ്‌നാടും കേരളവും സഹകരിച്ച് ദിവസങ്ങളോളം തിരച്ചില്‍ നടത്തി കടുവയെ കണ്ടെത്തിയെങ്കിലും വെടിവെക്കാന്‍ കഴിഞ്ഞിരുന്നില്ല.
നാടിനെ വിറപ്പിച്ച നരഭോജി കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവെച്ചുകൊന്നു

കേരള - കര്‍ണ്ണാടക അതിര്‍ത്തി പ്രദേശമായ പാട്ടവയലിലെ ഓടവയല്‍ കൈവട്ടം മഹാലക്ഷ്മി(45),
മുത്തങ്ങക്കടുത്ത നൂല്‍പ്പുഴ മുക്കുത്തിക്കുന്ന് സുന്ദരത്ത് ഭാസ്‌കരന്‍ എന്നിവരാണ് കടുവയുടെ ആക്രമണത്തില്‍ മരിച്ചത്.  ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മരിച്ച മഹാലക്ഷിയുടെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ 10 ലക്ഷം രൂപയും മകന് സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
3 പേര്‍ക്ക് ഭ്രാന്തന്‍ കുറുക്കന്മാരുടെ കടിയേറ്റു

Keywords:  Tamil Nadu forest department Killed the man eater tiger of Wayanadu, Gun attack, Woman, Karnataka, Family, Compensation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia