കുമളി: (www.kvartha.com 30.05.2016) മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടില്‍ തമിഴ്‌നാട്ടില്‍ ആഹ്ലാദം. സ്വാഗതാര്‍ഹമാണെന്ന നിലപാടുമായി തമിഴ്‌നാട്ടിലെ കര്‍ഷകസംഘടനകള്‍ രംഗത്ത് എത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം തമിഴ്‌നാട്ടിലെ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്.
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള അണക്കെട്ട് 136 അടി ജലം പോലും സംഭരിച്ചുനിര്‍ത്താന്‍ ശേഷിയില്ലാത്തതെന്നാണ് കേരളം സുപ്രീംകോടതിയില്‍ വാദിച്ചിരുന്നത്. ഉന്നതതല സമിതിയുടെ കണ്ടെത്തലുകള്‍ അംഗീകരിക്കില്‌ളെന്നും അണക്കെട്ടിന് ബലക്ഷയം ഉണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നുമാണ് കേരളം ഇതുവരെ പറഞ്ഞുപോന്നത്. പകരം പുതിയത് നിര്‍മിക്കാനായി വര്‍ഷന്തോറും ബജറ്റില്‍ തുക നീക്കിവെക്കുകയും ചെയ്തു.
അണക്കെട്ടിലെ ജലനിരപ്പ് 136ല്‍ നിന്ന് താഴ്ത്തണമെന്ന കേരളത്തിന്റെ വാദം നിരാകരിച്ചാണ് സുപ്രീംകോടതി ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയത്. അണക്കെട്ടിലെ ജലനിരപ്പ് 142ല്‍ നിന്ന് 152 അടിയാക്കി ഉയര്‍ത്തുമെന്ന മുഖ്യമന്ത്രി ജയലളിതയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം പിണറായി വിജയന്റെ പരാമര്‍ശത്തോടെ നടപ്പാകുമെന്ന പ്രതീക്ഷയിലാണ് അവിടത്തെ ജനങ്ങള്‍.

Keywords: Kumali, Mullaperiyar, Mullaperiyar Dam, Idukki, Kerala, Tamilnadu, Jayalalitha, Pinarayi vijayan, LDF, CPM, Supreme Court of India.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.