Strike | കേരളം ആരംഭിച്ച ഡിജിറ്റല്‍ സര്‍വേ തമിഴ്‌നാടിന്റെ വനഭൂമി തട്ടിയെടുക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമെന്നാരോപിച്ച് സമര ആഹ്വാനവുമായി തമിഴ് കര്‍ഷക സംഘടനകള്‍
അജോ കുറ്റിക്കന്‍
തേനി (തമിഴ്‌നാട്): (www.kvartha.com) മുല്ലപ്പെരിയാര്‍ വിഷയത്തിന് പിന്നാലെ ഡിജിറ്റല്‍ സര്‍വേയുടെ പേരില്‍ കേരളത്തിനെതിരെ സമര ആഹ്വാനവുമായി തമിഴ് കര്‍ഷക സംഘടനകള്‍ വീണ്ടും രംഗത്ത്. നവംബര്‍ ഒന്നിന് കേരളം ആരംഭിച്ച ഡിജിറ്റല്‍ സര്‍വേ തമിഴ്‌നാടിന്റെ വനഭൂമി തട്ടിയെടുക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് ആരോപിച്ചാണ് വിവിധ കര്‍ഷക സംഘടനകള്‍ സമര പ്രഖ്യാപനവുമായി ഇപ്പോള്‍ വീണ്ടും സജീവമായിരിക്കുന്നത്.
വൈഗൈ-പെരിയാര്‍ പാസന വ്യവസായി സംഘം നേതാവ് അന്‍വര്‍ ബാലശിങ്കത്തിന് പുറമെ മറ്റു ചിലരും സമര പ്രഖ്യാപനവുമായി രംഗത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം തേനി ജില്ലാ കലക്ടറെ കണ്ട് കേരളത്തിന്റെ സര്‍വേ തടയാന്‍ നടപടി വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. സര്‍വേ നടപടി മൂലം അതിര്‍ത്തി ജില്ലകളില്‍ തമിഴ്നാടിന്റെ വനഭൂമി വ്യാപകമായി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് അന്‍വര്‍ ബാലശിങ്കന്റെയും കൂട്ടാളികളുടെയും പ്രചാരണം.
സര്‍വേ ഓഫ് ഇന്‍ഡ്യയുടെ മേല്‍നോട്ടത്തിലാണ് ഡിജിറ്റല്‍ റീ സര്‍വേ നടക്കുന്നതെന്ന റവന്യൂ മന്ത്രി കെ രാജന്‍ പറയുന്നത്. എന്നല്‍ തങ്ങള്‍ക്കതില്‍ വിശ്വാസമില്ല. തമിഴ്നാടിനും കേരളത്തിനും ഇടയിലുള്ള 822 കിലോമീറ്റര്‍ ദൂരം കൃത്യമായ അളന്ന് അതിര്‍ത്തി നിര്‍ണയം മുടങ്ങിക്കിടക്കുമ്പോള്‍ കേരളത്തിലെ പതിനാല് ജില്ലകള്‍ ഏത് അടിസ്ഥാനത്തിലാണ് റീ സര്‍വേ നടത്താന്‍ കഴിയുമെന്ന് ഇവര്‍ ചോദിക്കുന്നു.
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര, കാട്ടാക്കട, നെടുമങ്ങാട് എന്നീ മൂന്നും കൊല്ലം ജില്ലയിലെ പുനലൂര്‍, പത്തനംതിട്ട ജില്ലയിലെ കോന്നി, ഇടുക്കി ജില്ലയിലെ പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, പാലക്കാട് ജില്ലയിലെ പാലക്കാട്, മണ്ണാര്‍ക്കാട്, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ വയനാട് ജില്ലയിലെ വൈത്തരി, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി എന്നീ താലൂകുകളില്‍ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള കേരളത്തിലെ 15 താലൂകുകളിലെ സര്‍വേ നടപടികള്‍ അവസാനിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.
Keywords: News, Kerala, Tamilnadu, Farmers, Strike, Digital Survey, Organization, Tamil Nadu: Tamil farmers' organizations strike against Kerala.
< !- START disable copy paste -->