Complaint | മൂന്നാറിലെത്തിയ വിനോദസഞ്ചാരിയില്‍നിന്ന് മുറിയില്‍ സ്ത്രീകളെ എത്തിക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയതായി പരാതി; മലയാളി യുവാവിനായി അന്വേഷണം
Aug 23, 2023, 13:32 IST
ഇടുക്കി: (www.kvartha.com) മൂന്നാറിലെത്തിയ വിനോദസഞ്ചാരിയില്‍നിന്ന് മുറിയില്‍ സ്ത്രീകളെ എത്തിക്കാമെന്ന് വാഗ്ദാനം നല്‍കി മൂന്നാര്‍ സ്വദേശി പണം തട്ടിയെടുത്തതായി പരാതി. ചെന്നൈ സ്വദേശിയായ യുവാവാണ് വഞ്ചിക്കപ്പെട്ടത്. തുടര്‍ന്ന് ഇയാള് പരാതി നല്‍കി പൊലീസ് അന്വേഷണം തുടങ്ങിയതോടെ പ്രതി ഓണ്‍ലൈനായി പണം തിരികെ നല്‍കിയതായാണ് വിവരം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ചെന്നൈ സ്വദേശിയായ യുവാവില്‍ നിന്ന് ഗൈഡ് എന്നു പറഞ്ഞാണ് മൂന്നാര്‍ സ്വദേശി ഓണ്‍ലൈനായി 3000 രൂപ തട്ടിയെടുത്തത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നാറിലെത്തിയ യുവാവ് മുറിയെടുത്ത ശേഷം ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ആര്‍ ഒ കവല, ജിഎച് റോഡ് എന്നിവിടങ്ങളില്‍ എത്താന്‍ ആവശ്യപ്പെട്ടു.
ഇതനുസരിച്ച് യുവാവ് സ്ഥലത്തെത്തിയെങ്കിലും ആരെയും കാണാതെ വന്നതോടെയാണ് തട്ടിപ്പാണെന്നു മനസ്സിലായത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. യുവാവ് കൈമാറിയ ഫോണ്‍ നമ്പറില്‍ എസ്എച്ഒ രാജന്‍ കെ അരമന, എസ്‌ഐ എം കെ നിസാര്‍ എന്നിവര്‍ ബന്ധപ്പെട്ടതോടെ ഉടന്‍ തന്നെ ഇയാള്‍ പണം ചെന്നൈ സ്വദേശിക്ക് ഗൂഗിള്‍പേ വഴി നല്‍കുകയായിരുന്നു.
ചെന്നൈ സ്വദേശിയായ യുവാവ് വെബ്‌സൈറ്റ് വഴിയാണ് മൂന്നാറുകാരനായ യുവാവുമായി പരിചയപ്പെട്ടത്. തട്ടിപ്പു നടത്തിയ യുവാവിന്റെ ബാങ്ക് അകൗണ്ട് ഉള്‍പെടെയുള്ള വിവരങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ ഇയാളുടെ ഫോണ്‍ സ്വിച് ഓഫാണ്. പ്രതി ഉടന്‍ പിടിയിലാകുമെന്നും അന്വേഷണം ഊര്‍ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.
Keywords: News, Kerala, Kerala-News, Idukki-News, Regional-News, Tamil Nadu Youth, Cheated, Malayalee, Woman Companionship, Police, Money Fraud, Tamil Nadu youth cheated by Malayalee allegedly promising woman companionship.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.