കേരളത്തെ നയിക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ ജനപ്രിയ പദ്ധതികള്‍: ഗവര്‍ണര്‍

 


തിരുവനന്തപുരം: (www.kvartha.com 26.01.2015) കേരളത്തെ മുന്നോട്ട് നയിക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനപ്രിയ പദ്ധതികളാണെന്ന് ഗവര്‍ണര്‍ പി സദാശിവം. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ സുതാര്യത വേണമെന്ന് പറഞ്ഞ ഗവര്‍ണര്‍ അധികാരികള്‍ വിശ്വാസ്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചു.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനം ബഹുദൂരം മുന്നോട്ടു പോകേണ്ടതുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെ നയിക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ ജനപ്രിയ പദ്ധതികള്‍: ഗവര്‍ണര്‍ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ ഭൂപ്രകൃതി സംരക്ഷിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്.

പരിസ്ഥിതിയെ നശിപ്പിക്കുന്ന ക്വാറികളും പാറമടകളും ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ നിയമവിധേയമാക്കണമെന്നും അതിന് വേണ്ടി നിയമം പരിഷ്‌കരിക്കേണ്ടതുണ്ടെങ്കില്‍ അത് നടപ്പില്‍ വരുത്തേണ്ടതാണെന്നും  ഗവര്‍ണര്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ  സ്വച്ഛ്ഭാരത് പദ്ധതിയെയും ജന്‍ധന്‍ യോജനയെയും ഗവര്‍ണര്‍ അഭിനന്ദിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ന്യൂ ജനറേഷന് സ്മാര്‍ട്ട് വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്
Keywords:   Tap investment for socio-economic growth: Kerala Governor Justice P Sathasivam, Thiruvananthapuram, Chief Minister, Oommen Chandy, Republic Day, Prime Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia