Fund Collection | നമ്മൾ നേടി, 34 കോടി രൂപയുടെ ലക്ഷ്യത്തിലേക്ക്! വധശിക്ഷ കാത്ത് കഴിയുന്ന റഹീമിന്റെ ജീവൻ രക്ഷിക്കാൻ നാടിന്റെ കരുതൽ

 


കോഴിക്കോട്: (KVARTHA) സഊദി ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുൽ റഹീമിന്‍റെ ജീവന്‍ രക്ഷിക്കാനായുള്ള ധനസമാഹരണം ലക്ഷ്യത്തിലേക്ക്. റഹീമിന്റെ മോചനത്തിനായി ആവശ്യമായ ദയാധനത്തിന് വേണ്ടി നടത്തിയ ജനകീയ ധനസമാഹരണം നിശ്ചിത തുകയായ 34 കോടിയോട് അടുത്തു. മനുഷ്യ സ്നേഹികൾ കൈയയച്ച് സഹായിച്ചതോടെയാണ് ഇത്രയും ഭീമമായ തുക ദ്രുതഗതിയിൽ സമാഹരിക്കാനായത്.

Fund Collection | നമ്മൾ നേടി, 34 കോടി രൂപയുടെ ലക്ഷ്യത്തിലേക്ക്! വധശിക്ഷ കാത്ത് കഴിയുന്ന റഹീമിന്റെ ജീവൻ രക്ഷിക്കാൻ നാടിന്റെ കരുതൽ

കേരളത്തിലെ വിവിധ മത, രാഷ്ട്രീയ, സാംസ്‌കാരിക, സന്നദ്ധ പ്രവർത്തകർ മുതൽ സാധാരണക്കാർ വരെ റഹീമിനായി കൈകോർത്തു. വ്യവസായി ബോബി ചെമ്മണ്ണൂർ അടക്കമുള്ളവരും സഹായത്തിനായി രംഗത്തിറങ്ങിയതും ശ്രദ്ധേയമായി. സഊദിയിൽ ജോലി ചെയ്തിരുന്ന റഹീമിന് പറ്റിയ കയ്യബദ്ധത്തില്‍ സ്പോണ്‍സറുടെ ഭിന്ന ശേഷിക്കാരനായ മകന്‍ മരിച്ചതോടെയാണ് ജയിലറയ്ക്കുള്ളിലായത്.

കേസിൽ കഴിഞ്ഞ 16 വർഷമായി റിയാദിലെ ജയിലിൽ കഴിയുകയാണ് റഹീം. അപീൽ കോടതിയിൽ നിന്നു അന്തിമ വിധി വരുന്നതിന് മുമ്പ് 15 ദശലക്ഷം റിയാൽ നഷ്ടപരിഹാരമായി നൽകിയാൽ മാപ്പ് നൽകാമെന്ന് ഇരയുടെ കുടുംബം അറിയിച്ചതോടെയാണ് റഹീമിനെ രക്ഷിക്കാനായി മനുഷ്യ മനസുകൾ ഒന്നടങ്കം കൈകോർത്തത്. ഏപ്രിൽ 16 നുള്ളിലായിരുന്നു 34 കോടി രൂപ കണ്ടത്തേണ്ടിയിരുന്നത്.

30 കോടി പിന്നിട്ടതോടെ സേവ് അബ്ദു‍ല്‍ റഹീം ആപ്പിന്‍റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. സ്വദേശമായ ഫറോഖ് കോടമ്പുഴയിൽ രൂപംനൽകിയ സന്നദ്ധ കൂട്ടായ്‌മയാണ്‌ ധനസമാഹരണം ഏകോപിപ്പിക്കുന്നത്. ധനസമാഹരണത്തിന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിനായി ഓഡിറ്റിങ്ങിനു വേണ്ടി ആപിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നാണ് അറിയിച്ചിരിക്കുന്നത്. ഓഫ്‌ലൈനായും വലിയ തോതിൽ ധനസമാഹരണം നടന്നിട്ടുണ്ട്. ഇവയും കൂടി എണ്ണിയ ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.

Fund Collection | നമ്മൾ നേടി, 34 കോടി രൂപയുടെ ലക്ഷ്യത്തിലേക്ക്! വധശിക്ഷ കാത്ത് കഴിയുന്ന റഹീമിന്റെ ജീവൻ രക്ഷിക്കാൻ നാടിന്റെ കരുതൽ


Keywords: News, Kerala, Abdul Rahim, Saudi Jail, Malayalam News, Saudi Arabia, Jail, Target of 34 crore rupees reached to save life of Rahim.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia