തൃശൂർ: ടാക്സി ഡ്രൈവർ രഘുവിന്റെ (37) കൊലപാതകവുമായി ബന്ധപ്പെട്ട മുഖ്യപ്രതി പോലീസ് കസ്റ്റഡിയിലായി. പാലക്കാട് കണ്ണമ്പ്ര സ്വദേശിയായ ഉന്മേഷ് എന്നായാളാണ് കോയമ്പത്തൂരിൽ നിന്ന് പിടിയിലായത്. ഇയാളോടൊപ്പം മൂന്നു പേർ കൂടി പിടിയിലായതായി സൂചനയുണ്ട്. കാറും കോയമ്പത്തൂരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് രഘുവിന്റെ മൃതദേഹം തിരുനെല്ലായി പാലത്തിനടിയിൽ നിന്നും കണ്ടെടുത്തത്. കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം വയർ കീറി ആന്തരീകാവയവങ്ങൾ പുറത്തെടുത്ത ശേഷമാണ് മൃതദേഹം പുഴയിൽ തള്ളിയത്. പാലത്തിന്റെ കൈവരികളിലും റോഡിലും ചോര പുരണ്ട പാടുകളുണ്ട്. ഊട്ടിക്ക് ഓട്ടം ലഭിച്ചതായി വീട്ടില്‍ അറിയിച്ചാണ് രഘു ഇന്നലെ ഏഴുമണിയോടെ ചേലക്കരയില്‍ നിന്നും തിരിച്ചത്. എന്നാല്‍ രാത്രി പതിനൊന്ന് മണിയോടെ ഊട്ടിക്ക് പോകുന്നില്ലെന്നും പാലക്കാട് നിന്നും മടങ്ങുകയാണെന്നും വീട്ടില്‍ അറിയിച്ചിരുന്നു.
പിന്നീട് വിവരമൊന്നും ലഭിക്കാതായതോടെ രാവിലെ വീട്ടുകാര്‍ ചേലക്കര പോലീസിൽ പരാതി നല്കി. ഇതിനിടെയാണ് തിരുനെല്ലായില്‍ മൃതദേഹം കണ്ടെത്തിയെന്ന വിവരം ലഭിച്ചത്.തുടര്‍ന്ന് ചേലക്കര പോലീസ് ബന്ധുക്കളെ കൂട്ടി തിരുനെല്ലായിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.
Keywords: Kerala, Murder, Police custody, Accused, Raghu, Thrishur, Palakkad, Unmesh, Coimbatore, Chelakara,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.