Arrested | മദ്രസയില്‍ പഠിക്കാനെത്തിയ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന കേസില്‍ അധ്യാപകന് അറസ്റ്റില്‍
Dec 6, 2023, 13:55 IST
കൊല്ലം: (KVARTHA) മദ്രസയില്‍ പഠിക്കാനെത്തിയ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന കേസില്‍ അധ്യാപകന് അറസ്റ്റില്‍. മലപ്പുറം പൊലീസ് സ്റ്റേഷന് പരിധിയിലെ മുഹമ്മദ് റംശാദ് (35) ആണ് അറസ്റ്റിലായത്. പുനലൂര്‍ വെഞ്ചേമ്പിലെ മദ്രസയില്‍ അധ്യാപകനാണ്. ലൈംഗികാതിക്രമം സംബന്ധിച്ച് പെണ്‍കുട്ടി ബന്ധുക്കളോട് വിവരം പറയുകയും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
സംഭവത്തിനുശേഷം നാട്ടിലേക്കു കടന്ന പ്രതിയെ പുനലൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ മഹേഷ്, പ്രവീണ്‍ എന്നിവര്‍ മലപ്പുറത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
Keywords: Teacher Arrested in POCSO Case, Kollam, News, Teacher, Arrested, POCSO Case, Police, Court, Complaint, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.