Arrested | അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ വേങ്ങര സ്‌കൂളിലെ അധ്യാപകന്‍ അറസ്റ്റില്‍

 


മലപ്പുറം: (www.kvartha.com) അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂളിലെ അധ്യാപകന്‍ അറസ്റ്റില്‍. വേങ്ങര ഗവ. ഗേള്‍സ് സ്‌കൂളിലെ എസ് പി സി ചുമതല വഹിച്ചിരുന്ന അധ്യാപിക ടി ബൈജുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് സ്‌കൂളിലെ എസ് പി സിയുടെ ചുമതലയുള്ള അധ്യാപകന്‍ രാംദാസിനെ പൊലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് പൊലീസ് കേസെടുത്തു.

Arrested | അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ വേങ്ങര സ്‌കൂളിലെ അധ്യാപകന്‍ അറസ്റ്റില്‍

കഴിഞ്ഞ സെപ്റ്റംബര്‍ 17ന് ആണ് അധ്യാപികയെ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടത്. രാംദാസ് അധ്യാപികയ്ക്ക് അയച്ച സന്ദേശങ്ങള്‍, ഡയറി, വിദ്യാര്‍ഥികളുടെ മൊഴി എന്നിവ പ്രകാരമാണ് ആത്മഹത്യാ പ്രേരണ അധ്യാപകന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്ന് വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. അധ്യാപികയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം.

Keywords: Teacher of Vengara school arrested in incident of teacher's suicide, Malappuram, News, Suicide, Teacher, Arrested, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia