സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപകനെ പാര്‍ട്ടി ഗ്രാമത്തിലെ സ്‌കൂളുകളില്‍ കാല്‍ കുത്തിക്കില്ലെന്ന ഭീഷണിയുമായി ബാനര്‍

 


കണ്ണൂര്‍: (www.kvartha.com 28.04.2020) സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച പ്രതിപക്ഷ സംഘടനാ പ്രവര്‍ത്തകരായ അധ്യാപകര്‍ക്കെതിരെ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ ഊരുവിലക്ക്. നാട്ടുകാരുടെയും വിദ്യാര്‍ത്ഥികളുടെയും മറവിലാണ് സിപിഎം ഇവരെ ജോലി ചെയ്യുന്ന പാര്‍ട്ടി ഗ്രാമങ്ങളിലെ സ്‌കൂളുകളില്‍ കയറ്റില്ലെന്ന് പരസ്യ പ്രഖ്യാപനം നടത്തുന്നത്. ഉത്തരവ് കത്തിച്ച അധ്യാപകന്‍ ഇനി കുട്ടികളെ പഠിപ്പിക്കേണ്ടെന്നുള്ള പരസ്യ പ്രഖ്യാപനമാണ് പാര്‍ട്ടി ഗ്രാമത്തില്‍ നടത്തിയത്. കതിരൂര്‍ തരുവണത്തെരു യു പി സ്‌കൂള്‍ കവാടത്തിലാണ് കഴിഞ്ഞ ദിവസം ബാനര്‍ ഉയര്‍ന്നത്.

അതേസമയം മറ്റൊരു സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ പിരിവെടുത്ത് ഉത്തരവ് കത്തിച്ച അധ്യാപകന്റെ പേരില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച പ്രതിപക്ഷ സംഘടനാ അധ്യാപകര്‍ക്കെതിരെ പല സ്ഥലങ്ങളിലും ഇടതു അനുകൂല വിദ്യാര്‍ത്ഥികളും കെഎസ്ടിഎയും ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരികയാണ്. കതിരൂര്‍ തരുവണത്തെരു യു പി സ്‌കൂളിന് മുന്നിലാണ് ധനരാജ് മാഷ് ഇനി കുട്ടികളെ പഠിപ്പിക്കേണ്ട എന്ന ബാനര്‍ വച്ചത്. ഈ സ്‌കൂളിലെ അധ്യാപകനായ ധനരാജ് സര്‍ക്കാര്‍ ഉത്തരവ് കത്തിക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പങ്ക് വച്ചിരുന്നു.

പൊയിലൂര്‍ നോര്‍ത്ത് എല്‍ പി സ്‌കൂളിലെ ഉത്തരവ് കത്തിച്ച ഒരു അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ തന്നെ തിരുത്തി. അധ്യാപകന്റെ ശമ്പളത്തിന് സമാനമായ തുക വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പിരിവെടുത്ത് അധ്യാപകന്റെ പേരില്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. സാമൂഹ്യ പ്രതിബദ്ധതയില്ലാത്ത അധ്യാപകര്‍ കുട്ടികളെ പഠിക്കാന്‍ ഇനി വരേണ്ടതില്ല എന്നാണ് നാട്ടുകാരെന്നെ വ്യാജേനെ സിപിഎം പ്രാദേശിക നേത്യത്വം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വന്നാല്‍ ഇവരെ കായികമായി അക്രമിക്കുമെന്ന് നവ മാധ്യമങ്ങളില്‍ പരസ്യ ഭീഷണിയും മുഴക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപകര്‍ക്കെതിരെ നിരവധി വിദ്യാര്‍ത്ഥികള്‍ പ്ലാക്കര്‍ഡുമായി സമൂഹ മാധ്യമങ്ങള്‍ വഴിയും രംഗത്തെത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപകനെ പാര്‍ട്ടി ഗ്രാമത്തിലെ സ്‌കൂളുകളില്‍ കാല്‍ കുത്തിക്കില്ലെന്ന ഭീഷണിയുമായി ബാനര്‍

Keywords:  Kannur, News, Kerala, Teacher, Teachers, Government, School, Salary challenge, Students, CPM, Teacher who burned government order of salary challenge 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia