Teen Space | പത്താം ക്ലാസ്, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ടീന്‍ സ്‌പേസ് വിദ്യാര്‍ഥി സമ്മേളനം ഞായറാഴ്ച
Aug 13, 2022, 17:29 IST
കണ്ണൂര്‍: (www.kvartha.com) വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ സമിതി പത്താം ക്ലാസ്, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ടീന്‍ സ്‌പേസ് വിദ്യാര്‍ഥി സമ്മേളനം ഞായറാഴ്ച റബ് കോ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കൗമാരക്കാര്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന സ്വതന്ത്ര ചിന്ത, മതനിരാസം, ലിബറലിസം, ലഹരി ഉപയോഗം, സ്‌ക്രീന്‍ അഡിക്ഷന്‍, കുറ്റകൃത്യ വാസനകള്‍, ലൈംഗിക അരാജകത്വങ്ങള്‍, വിവാഹപൂര്‍വ പ്രണയബന്ധങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സമ്മേളനത്തില്‍ ചര്‍ച ചെയ്യപ്പെടും.
രാവിലെ ഒമ്പത് മണിക്ക് അബ്ദുള്‍ നാസര്‍ സ്വലാഹി ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രടറി സഫീര്‍ അല്‍ ഹിക മി, അക്രം വളപട്ടണം, സിറാജ് തയ്യില്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Teen Space student conference organized for class 10 and plus two students on Sunday, Kannur, News, Conference, Students, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.