ബന്ധുക്കള്‍ കളിയാക്കി; മനംനൊന്ത് ബിരുദവിദ്യാര്‍ത്ഥിനി കിടപ്പുമുറിയില്‍ ജീവനൊടുക്കി

 



പാലോട്: (www.kvartha.com 09.12.2016) ബന്ധുക്കള്‍ കളിയാക്കിയതില്‍ മനംനൊന്ത് 19കാരിയായ ബിരുദ വിദ്യാര്‍ത്ഥിനി കിടപ്പുമുറിയില്‍ ജീവനൊടുക്കി. പാലോട് ഇടിഞ്ഞാറേ അടിവരമ്പ് തടത്തരികത്തു വീട്ടില്‍ പ്രഹ്‌ളാദന്റെ മകള്‍ പ്രവീണയെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പാലോട്ടുള്ള പാരലല്‍ കോളജ് വിദ്യാര്‍ത്ഥിനിയാണ് പ്രവീണ. കഴിഞ്ഞദിവസം കോളജ് വിട്ടുവരുന്ന വഴി ബന്ധുക്കള്‍ പ്രവീണയെ കളിയാക്കിയിരുന്നതായി പറയുന്നു.

ബന്ധുക്കള്‍ കളിയാക്കി; മനംനൊന്ത് ബിരുദവിദ്യാര്‍ത്ഥിനി കിടപ്പുമുറിയില്‍ ജീവനൊടുക്കി

ഇതില്‍ മനംനൊന്ത പ്രവീണ വീട്ടില്‍ കയറി മുറിയുടെ കതകടച്ചു. എന്നാല്‍ രാത്രിയായിട്ടും മകള്‍ പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് മാതാവ് ഓമന ചെന്ന് നോക്കിയപ്പോഴാണ് മുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. ആത്മഹത്യാകുറിപ്പും കണ്ടെടുത്തിട്ടുണ്ട്. പാലോട് പോലീസെത്തി കേസെടുത്തു. തുടര്‍നടപടികള്‍ക്കായി മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Also Read:
അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബി ജെ പി പ്രവര്‍ത്തകനെ കാപ്പ ചുമത്തി അറസ്റ്റുചെയ്തു

Keywords:  Teenage girl found hanging in her house,  Student, Girl, Mother, Daughter, Police, Case, hospital, Dead Body, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia