Notice | 'എം എല്‍ എമാരെ കൂറുമാറ്റിക്കാന്‍ ശ്രമിച്ചു': തെലങ്കാന പൊലീസ് സംഘം തുഷാര്‍ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി; 21ന് ഹൈദരാബാദില്‍ ഹാജരാകാന്‍ നോടിസ് നല്‍കി

 


ആലപ്പുഴ: (www.kvartha.com) തെലങ്കാന എംഎല്‍എമാരെ കൂറുമാറ്റിക്കാന്‍ ശ്രമിച്ചെന്ന കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി നോടിസ് നല്‍കി. ഈ മാസം 21ന് ഹൈദരാബാദില്‍ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്ന് കാട്ടിയാണ് നോടിസ്.

തുഷാര്‍ സ്ഥലത്തില്ലാത്തതിനാല്‍ ഓഫിസ് സെക്രടറി പൊലീസിന്റെ നോടിസ് കൈപ്പറ്റി. മുന്നാര്‍ സ്വദേശിയായ, നല്‍ഗൊണ്ട എസ് പി രമ മഹേശ്വരിയും സംഘവുമാണ് എത്തിയത്. നാലു എംഎല്‍എമാര്‍ക്കു കൂറുമാറാന്‍ ഇടനിലക്കാര്‍ 100 കോടി വാഗ്ദാനം നല്‍കിയെന്നാണു ടിആര്‍എസിന്റെ ആരോപണം.

Notice | 'എം എല്‍ എമാരെ കൂറുമാറ്റിക്കാന്‍ ശ്രമിച്ചു': തെലങ്കാന പൊലീസ് സംഘം തുഷാര്‍ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി; 21ന് ഹൈദരാബാദില്‍ ഹാജരാകാന്‍ നോടിസ് നല്‍കി

അഹ് മദാബാദിലിരുന്ന് തുഷാറാണ് ഇടനിലക്കാരെ നിയന്ത്രിച്ചതെന്നും കെസിആര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ മൂന്നു ഇടനിലക്കാര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് പരിഗണിക്കുമ്പോള്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കാനാണു തെലങ്കാന സര്‍കാരിന്റെ തീരുമാനം. തെളിവുകള്‍ തെരഞ്ഞെടുപ്പു കമിഷനും കൈമാറി.

Keywords: Telangana Police issued notice to Tushar Vellapally, Alappuzha, News, Police, Notice, BDJS, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia