ടെലിവിഷന്‍ താരവും മിമിക്രി കലാകാരനുമായ ഷാബുരാജ് അന്തരിച്ചു

 


കൊല്ലം: (www.kvartha.com 21.04.2020) മിമിക്രി കലാകാരന്‍ ഷാബുരാജ് അന്തരിച്ചു. കൊല്ലം മെഡിസിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. തിങ്കളാഴ്ച വൈകിട്ടാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഷാബുരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച മരണപ്പെടുകയായിരുന്നു.

നിര്‍ധന കുടുംബാംഗമായ ഷാബുരാജിന്റെ ചികിത്സയ്ക്കായി പണം കണ്ടെത്താനുള്ള പരക്കം പാച്ചിലിലായിരുന്നു സുഹൃത്തുക്കള്‍. അതിനിടയിലായിരുന്നു അപ്രതീക്ഷിത മരണം. നാല് കുരുന്നുകളുടെ പിതാവാണ് ഷാബുരാജ്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍ പ്രോഗ്രാമിലൂടെയാണ് ഷാബുരാജ് ശ്രദ്ധേയനായത്.

ടെലിവിഷന്‍ താരവും മിമിക്രി കലാകാരനുമായ ഷാബുരാജ് അന്തരിച്ചു

Keywords:  News, Kerala, Kollam, Hospital, Death, Asianet-TV, Actor, Television and mimicry artist Shaburaj has died
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia