Temple Festival | കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രത്തില്‍ സിംഹ ധ്വജമുയര്‍ന്നു; മഹാരഥോത്സവം ഏപ്രില്‍ ഒന്നിന്
Mar 26, 2024, 22:11 IST
കൊല്ലൂര്‍ : (KVARTHA) വാദ്യഘോഷങ്ങളും പ്രാര്‍ഥനാ മന്ത്രങ്ങളും മുഴങ്ങിയ അന്തരീക്ഷത്തില്‍ കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രത്തില്‍ സിംഹ ധ്വജമുയര്‍ന്നു. വാര്‍ഷികോത്സവത്തിന് തിരിതെളിഞ്ഞു.
ഗണപതി പ്രാര്‍ഥനയ്ക്കും നന്ദി പുണ്യാഹത്തിനും അങ്കുരാദിവാസത്തിനും ശേഷമാണ് തിങ്കളാഴ്ച രാവിലെ 11.30 ന് മിഥുന ലഗ്നത്തില്‍ മുഖ്യതന്ത്രി നിത്യാനന്ദ അഡിഗയുടെ മുഖ്യകാര്‍മികത്വത്തില്‍ സിംഹ ധ്വജാ രോഹണ താന്ത്രിക ചടങ്ങുകള്‍ നടന്നത്.
ചൊവ്വാഴ്ച രാവിലെ പടിഞ്ഞാറേ നടയില്‍ ക്ഷേത്രം മുഖ്യതന്ത്രി നിത്യാനന്ദ അഡിഗകളുടെ തന്ത്രിമഠത്തില്‍ നിന്ന് ധര്‍മ പത്നി രക്ഷിതാ അഡിഗയാണ് ചണ്ഡികാ യാഗത്തിനുള്ള അഗ്നി എഴുന്നള്ളിച്ചത്. ക്ഷേത്രാങ്കണത്തിന്റെ വടക്കുഭാഗത്ത് വീരഭദ്ര ശ്രീകോവിലനടുത്ത യജ്ഞ മണ്ഡപത്തിലേക്ക് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയുള്ള അഗ്നി എഴുന്നള്ളത്തില്‍ ക്ഷേത്രം തന്ത്രി നിത്യാനന്ദ അഡിഗ, മാതാവ് മംഗളാമ്മ, കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
തുടര്‍ന്ന് ചണ്ഡികാ യാഗകര്‍മങ്ങള്‍ ആരംഭിച്ചു. മൂകാംബിക ക്ഷേത്രം തന്ത്രിയായിരുന്ന പരേതനായ മഞ്ജുനാഥ അഡിഗയുടെയും മംഗളാമ്മയുടെയും മകനാണ് ഇപ്പോഴത്തെ തന്ത്രി നിത്യാനന്ദ അഡിഗ. തന്ത്രി പൂജയ്ക്കു ശേഷമാണ് അഗ്നി യാഗശാലയിലേക്ക് ധര്‍മപത്നി രക്ഷിതാ അഡിഗ എഴുന്നള്ളിച്ചത്. ക്ഷേത്രത്തില്‍ രണ്ട് മുഖ്യ തന്ത്രിമാരുണ്ട്. ഡോ. കെ. രാമചന്ദ്ര അഡിഗയും നിത്യാനന്ദ അഡിഗയും. ഊഴമിട്ടാണ് താന്ത്രിക കര്‍മം.
ഏപ്രില്‍ ഒന്നിന് തിങ്കളാഴ്ച രാവിലെ 11.30 ന് മിഥുന ലഗ്നത്തില്‍ രഥാരോഹണവും, വൈകുന്നേരം അഞ്ചുമണിക്ക് മഹാരഥോത്സവവും നടക്കും. ക്ഷേത്രത്തിലെ പരാമ്പരാഗത വീഥികളിലൂടെയാണ് മഹാരഥോത്സവം എഴുന്നള്ളത്ത്. നവരാത്രി ഉത്സവത്തില്‍ നവമി നാളിലെ രഥോത്സവം ക്ഷേത്ര ചുറ്റമ്പത്തിലാണ്. ദേവീ വിഗ്രഹം എഴുന്നള്ളിക്കാനുള്ള പടുകൂറ്റന്‍ രഥം ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ഒരുങ്ങുന്നുണ്ട്.
രഥം വലിക്കാനുള്ള പുതിയ വലിയ കമ്പക്കയര്‍ നിര്‍മാണം കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ പൂര്‍ത്തിയായി. ഞായറാഴ്ച വൈകിട്ടോടെ മഹാരഥാലങ്കരണം പൂര്‍ത്തിയാകും. തിങ്കളാഴ്ച രാവിലെ കൊടി കയറ്റത്തിനു ശേഷം യജ്ഞശാല പ്രവേശം രജ്ജുബന്ധനം, മുഹൂര്‍ത്ത ബലി തുടങ്ങിയ അനുഷ്ഠാന ചടങ്ങുകള്‍ നടന്നു. ഓരോ ദിവസവും വിവിധ സങ്കല്പത്തിലാണ് മൂകാംബിക ഉത്സവ അനുഷ്ഠാനങ്ങള്‍.
ഏപ്രില്‍ രണ്ടിന് രാത്രി 7.30 അവഭൃത സ്നാനം, മൂന്നിന് ബുധനാഴ്ച രാവിലെ 7.30 ന് അശ്വാരോഹണ ഉത്സവം, രാവിലെ 8.30 ന് മഹാ പൂര്‍ണാഹുതിയും, 9.30 ന് കൊടിയിറക്കവും തുടര്‍ന്ന് പൂര്‍ണ കുംഭാഭിഷേകത്തോടെ വാര്‍ഷിക മഹാരഥോത്സവ ചടങ്ങുകള്‍ സമാപിക്കും.

Keywords: Kollur Srimukambika temple Maharathotsavam held on 1st April, Kollur, News, Kollur Srimukambika Temple Maharathotsavam, Festival, Temple, Yagasala, Radham, Religion, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.