Attack | കണ്ണൂരില്‍ ക്ഷേത്രം മേല്‍ശാന്തിക്ക് വെട്ടേറ്റു

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂരില്‍ ക്ഷേത്രം മേല്‍ശാന്തിക്ക് വെട്ടേറ്റു. ചേലോറ കടക്കര ധര്‍മശാസ്താ ക്ഷേത്രം മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിക്ക് (53) ആണ് വെട്ടേറ്റത്. ഞായറാഴ്ച വൈകിട്ട് 6.30നാണ് സംഭവം. ആയുധവുമായെത്തിയ എളയാവൂര്‍ സൗതിലെ വിപിനെന്നയാളാണ് നമ്പൂതിരിയെ വെട്ടിയതെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. വെട്ടാനുള്ള കാരണം വ്യക്തമല്ല.

Attack | കണ്ണൂരില്‍ ക്ഷേത്രം മേല്‍ശാന്തിക്ക് വെട്ടേറ്റു
ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയെ ഉടന്‍തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ചക്കരക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടാന്‍ കഴിയുമെന്ന് പൊലീസ് പറഞ്ഞു.

Keywords:  Temple Priest Attacked in Kannur, Kannur, News, Criminal News, Crime, Police, Probe, Hospital, Treatment, Injured, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia