സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ച സംഭവം: ഉടമയുടെ മകന്‍ അറസ്റ്റില്‍
Dec 17, 2015, 11:13 IST
ആലപ്പുഴ: (www.kvartha.com 17.12.2015) സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ച സംഭവത്തില്‍ വ്യാപാരസ്ഥാപന ഉടമയുടെ മകന്‍ അറസ്റ്റില്‍. മുല്ലയ്ക്കല്‍ മഹേശ്വരി വസ്ത്രാലയത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ആശ്രമം അംബുജഭവനിലെ രാജഗോപാല്‍ (54) മരിച്ച സംഭവത്തില്‍ ലക്ഷ്മിസദനത്തില്‍ കണ്ണന്‍ എന്ന എന്‍. രാധാകൃഷ്ണനെയാണ്
(42) അറസ്റ്റ് ചെയ്തത്.
പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. 2013 മേയ് 27നാണ് സംഭവം. രാധാകൃഷ്ണന്റെ സമീപമുള്ള വീടിന്റെ മുന്‍വശത്തുള്ള വസ്ത്രാലയത്തില്‍ ജോലിയിലിരിക്കെ ഉറങ്ങിയെന്നാരോപിച്ചു രാത്രി 11.30ന് രാധാകൃഷ്ണന്‍ ചവിട്ടുകയും മര്‍ദിക്കുകയും ചെയ്‌തെന്നാണു കേസ്. തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയ രാജഗോപാല്‍ ആറു മാസത്തിനുശേഷം മരിച്ചു.
വാരിയെല്ലുകള്‍ ഒടിഞ്ഞതുള്‍പ്പെടെ രാജഗോപാലിന് ഗുരുതര പരുക്കുകളുണ്ടായിരുന്നു. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ചു കേസ് റജിസ്റ്റര്‍ ചെയ്‌തെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. അന്വേഷണം തൃപ്തികരമല്ലെന്നു പരാതിപ്പെട്ടു പിന്നീടു രാജഗോപാലിന്റെ ഭാര്യ ജില്ലാ പൊലീസ് മേധാവിക്കു നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം ഡിസിആര്‍ബിയെ ഏല്‍പ്പിച്ചു. കേസ് അന്വേഷിച്ച ലോക്കല്‍ പൊലീസിനു വീഴ്ച പറ്റിയോ എന്നതടക്കം പരിശോധിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
Keywords: Alappuzha, Kerala, Criminal Case, Murder.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.