Uroos | പ്രാര്‍ഥനാ സംഗമത്തോടെ താജുല്‍ ഉലമ ഒമ്പതാം ഉറൂസ് മുബാറക് സമാപിച്ചു
Oct 30, 2022, 17:36 IST
എട്ടിക്കുളം: (www.kvartha.com) മൂന്ന് ദിനങ്ങള്‍ എട്ടിക്കുളത്ത് ആത്മീയ ധന്യതയേകിയ താജുല്‍ ഉലമ ഒമ്പതാമത് ഉറൂസിന് ആയിരങ്ങള്‍ ഒത്തുചേര്‍ന്ന ആത്മീയസംഗമത്തോടെ പ്രൗഢ സമാപനം. താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ പകര്‍ന്നുനല്‍കിയ ആത്മീയ വിജ്ഞാനവഴിയില്‍ സമര്‍പണം നല്‍കാനുള്ള പ്രഖ്യാപനവുമായാണ് സമാപന സംഗമം നടന്നത്. മൗലിദുകളും സിയാറതും റാതീബും ദിക്ര്‍ ഹല്‍ഖയും ഉത്‌ബോധനങ്ങളും ഉറൂസിനെ പ്രൗഢമാക്കി. പരിപാടിയില്‍ സംബന്ധിക്കാന്‍ കേരള-കര്‍ണാടക-തമിഴ്‌നാട് സംസ്ഥാനങ്ങളില്‍നിന്നും ആയിരങ്ങള്‍ എത്തിച്ചേര്‍ന്നു.
സമാപന സമ്മേളനം സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് ഇ സുലമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഇല്‍മിന്റെ പ്രചാരണത്തിന് ജീവിതം സമര്‍പിച്ച താജുല്‍ ഉലമയെ പുതുതലമുറ മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരി അനുസ്മരണ പ്രഭാഷണം നടത്തി. മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍ മുഖ്യാതിഥിയായിരുന്നു. പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി.
സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി, കെപി അബൂബകര്‍ മുസ്‌ലിയാര്‍ പട്ടുവം, സയ്യിദ് മുഹമ്മദ് ബാകിര്‍ ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ദുല്ല ഹൈദ്രോസ് തങ്ങള്‍, സയ്യിദ് ത്വാഹാ ബാഫഖി തങ്ങള്‍, സയ്യിദ് ജുനൈദ് തങ്ങള്‍, അബ്ദുല്‍ ഹകീം സഅദി തളിപ്പറമ്പ്, കല്‍ച്ചറ അബ്ദുല്‍ ഖാദിര്‍ മദനി, യുടി ഖാദര്‍ എംഎല്‍എ, കണിച്ചൂര്‍ മോണു ഹാജി, ഹൈദര്‍ സഅദി എറണാകുളം തുടങ്ങിയവര്‍ സംബന്ധിച്ചു. സമാപന പ്രാര്‍ഥനക്ക് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നേതൃത്വം നല്‍കി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും സിറാജ് ഇരിവേരി നന്ദിയും പറഞ്ഞു.
പരിപാടിയില്‍ രിയാഉല്‍ മുസ്ത്വഫ മാട്ടൂല്‍ തങ്ങളുടെ മൗലീദ് പ്രകാശനം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന് നല്‍കി ഇ സുലൈമാന്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. രാവിലെ നടന്ന മൗലീദ് സദസിന് വാരിസ് അമാനി നേതൃത്വം നല്‍കി. ജലാലിയ്യ ദിക്ര്‍ ഹല്‍ഖക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍അഹ്ദല്‍ നേതൃത്വം നല്‍കി. ഹംസ മിസ്ബാഹി ഓട്ടപ്പടവ് ഉത്‌ബോധനം നടത്തി. ഉച്ചക്ക് നടന്ന മദനി സംഗമം സയ്യിദ് അബൂബകര്‍ സിദ്ദീഖിന്റെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് അശ്‌റഫ് തങ്ങള്‍ ആദൂര്‍ ഉദ്ഘാടനം ചെയ്തു. മുത്വലിബ് മദനി കുറ്റ്യാടി, പികെകെ മദനി നീലഗിരി വിഷയാവതരണം നടത്തി. തുടര്‍ന്ന് നടന്ന താജുല്‍ ഉലമ മൗലീദിന് മുഹമ്മദ് സ്വാലിഹ് സഅദിയും രിഫാഈ റാതീബിന് ഡോ. കോയ കാപ്പാടും നേതൃത്വം നല്‍കി. പതിനായിരങ്ങള്‍ക്ക് അന്നദാനം നല്‍കി പരിപാടി സമാപിച്ചു.
Keywords: Thajul Ulama 9th Uroos Mubarak concluded, Kerala,Kannur,News,Top-Headlines,Karnataka,Tamilnadu, Uroos.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.