Pamplani | വിചാരധാരയിലേത് ഓരോ സാഹചര്യത്തില്‍ പറഞ്ഞതാണന്ന് തലശേരി ആര്‍ച് ബിഷപ് മാര്‍ ജോസഫ് പാംപ്ളാനി
Apr 11, 2023, 19:37 IST
തലശേരി: (www.kvartha.com) ബിജെപിയുമായി ബന്ധപ്പെടുത്തി തങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിക്കുന്നവര്‍ വിചാര ധാരയെ ആയുധമാക്കുന്നതിനെ തള്ളി തലശ്ശേരി അതിരൂപതാ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. തലശേരി ബിഷപ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പാംപ്ലാനി.
ക്രിസ്ത്യാനികളെ എതിരാളികളായി കാണുന്നവര്‍ നിരവധി രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളിലും മതങ്ങളിലും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതെല്ലാം ഓരോ സാഹചര്യങ്ങളില്‍ പറയപ്പെട്ട കാര്യങ്ങളാണ്. ആ സാഹചര്യങ്ങളെ മനസ്സിലാക്കാനുള്ള ബൗധിക പക്വത പൊതുസമൂഹത്തിനുണ്ടെന്നും പാംപ്ലാനി പറഞ്ഞു.
റബര്‍ ബോര്‍ഡ് ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചയില്‍ വിലത്തകര്‍ച സംബന്ധിച്ച് വിശദമായ ചര്‍ച നടന്നിട്ടില്ലെന്നും കര്‍ഷക വിഷയത്തെ വര്‍ഗീയ വിഷയമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
റബറിന്റെ വില 300 രൂപയാക്കിയാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹയിക്കാമെന്ന തരത്തില്‍ ബിഷപ് പാംപ്ലാനി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ സംസ്ഥാന നേതാക്കള്‍ വരെയുള്ള ബിജെപി. നേതാക്കള്‍ വിവിധ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരെ കഴിഞ്ഞ ദിവസങ്ങളിലായി സന്ദര്‍ശിച്ചിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
വിചാരധാരയില്‍ ക്രിസ്ത്യാനികളെയടക്കമുള്ള ന്യൂനപക്ഷങ്ങളെ ആഭ്യന്തര ശത്രുക്കളായാണ് പറയുന്നതെന്നു തുറന്നുകാട്ടി മന്ത്രി മുഹമ്മദ് റിയാസും സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദനും പ്രസ്താവനയിറക്കിയിരുന്നു. കൂടാതെ കോണ്‍ഗ്രസ് നേതൃത്വവും ബിജെപി സന്ദര്‍ശനത്തെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പാംപ്ലാനി.
ക്രിസ്ത്യാനികളെ എതിരാളികളായി കാണുന്നവര്‍ നിരവധി രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളിലും മതങ്ങളിലും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതെല്ലാം ഓരോ സാഹചര്യങ്ങളില്‍ പറയപ്പെട്ട കാര്യങ്ങളാണ്. ആ സാഹചര്യങ്ങളെ മനസ്സിലാക്കാനുള്ള ബൗധിക പക്വത പൊതുസമൂഹത്തിനുണ്ടെന്നും പാംപ്ലാനി പറഞ്ഞു.
റബര്‍ ബോര്‍ഡ് ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചയില്‍ വിലത്തകര്‍ച സംബന്ധിച്ച് വിശദമായ ചര്‍ച നടന്നിട്ടില്ലെന്നും കര്‍ഷക വിഷയത്തെ വര്‍ഗീയ വിഷയമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിചാരധാരയില്‍ ക്രിസ്ത്യാനികളെയടക്കമുള്ള ന്യൂനപക്ഷങ്ങളെ ആഭ്യന്തര ശത്രുക്കളായാണ് പറയുന്നതെന്നു തുറന്നുകാട്ടി മന്ത്രി മുഹമ്മദ് റിയാസും സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദനും പ്രസ്താവനയിറക്കിയിരുന്നു. കൂടാതെ കോണ്‍ഗ്രസ് നേതൃത്വവും ബിജെപി സന്ദര്‍ശനത്തെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പാംപ്ലാനി.
Keywords: Thalassery Archbishop Marjoseph Pamplani About Vicharadhara, Archbishop Marjoseph Pamplani, Thalassery, News, Politics, BJP, Controversy, CPM, Statement, Criticism, Visit, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.