Booked | 'തലശ്ശേരിയില്‍ വാറൻ്റ് പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് സംഘത്തിനുനേരെ ആക്രമണം'; മയക്കുമരുന്ന് കേസിലെ പ്രതിയായ 2 പേര്‍ക്കെതിരെ കേസെടുത്തു

 


തലശ്ശേരി: (KVARTHA) എക്സൈസ് സംഘത്തിനെതിരെ മയക്കുമരുന്ന് കേസിലെ പ്രതികള്‍ അക്രമം നടത്തിയെന്ന പരാതിയില്‍ തലശ്ശേരി ടൗണ്‍ പൊലീസ് കേസെടുത്തു. ഞായറാഴ്ച (28.01.2024) രാവിലെ അംബാസിഡര്‍ ലോഡ്ജിന് സമീപംവെച്ച് നിരവധി കഞ്ചാവ് കേസിലെ വാറന്റ്
പ്രതി തില്ലങ്കേരി ഗ്രാമ പഞ്ചായത് പരിധിയിലെ മുഹമ്മദ് അസ്ലമിനെ (52) 20 ഗ്രാം കഞ്ചാവുമായി തലശ്ശേരി എക്സൈസ് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ സെന്തില്‍കുമാറും സംഘവും പിടികൂടിയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തശേഷം എക്സൈസ്‌കാര്‍ക്കെതിരെ ലഹരി മാഫിയ അക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി.

ഉദ്യോഗസ്ഥര്‍ പറയുന്നത്: കഞ്ചാവ് കേസ് പ്രതിയെ കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കുന്നതിനായിരുന്നു പ്രതികള്‍ അക്രമം നടത്തിയത്. തലശ്ശേരിയിലെ പ്രധാന ലഹരി വില്‍പനക്കാരും മയക്കുമരുന്ന് കേസിലെ പ്രതികളുമായ അസ്ലമിന്റെ സഹോദര പുത്രന്‍ കെ പി യൂനുസ്, മാനന്തവാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോളനിപാച്ചു എന്ന ഫൈസല്‍ എന്നിവരാണ് സര്‍ജികല്‍ ബ്ലേഡ് കൊണ്ട് എക്സൈസുക്കാരെ ആക്രമിച്ച് പ്രതിയെ രക്ഷിക്കാന്‍ നോക്കിയത്.


Booked | 'തലശ്ശേരിയില്‍ വാറൻ്റ് പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് സംഘത്തിനുനേരെ ആക്രമണം'; മയക്കുമരുന്ന് കേസിലെ പ്രതിയായ 2 പേര്‍ക്കെതിരെ കേസെടുത്തു

 

എക്സൈസ് സംഘത്തില്‍ അസി: എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) ടി സന്തോഷ്, പ്രിവന്റീവ് ഓഫീസറായ (ഗ്രേഡ്) ലിമേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രസന്ന എം കെ, പ്രദീഷ് ടി കെ എന്നിവരടങ്ങിയ സംഘത്തിന് നേരെയാണ് ലഹരി മാഫിയയുടെ ആക്രമണം ഉണ്ടായത്. അസി: എക്സൈസ് ഇന്‍സ്പെക്ടര്‍ സെന്തില്‍ കുമാര്‍, സീനിയര്‍ എക്സൈസ് ഡ്രൈവര്‍ ബിനീഷ് എന്നിവര്‍ക്ക് പരുക്കേറ്റു.

Keywords: News, Kerala, Kerala-News, Kannur-News, Regional-News, Thalassery News, Kannur News, Accused, Booked, Police, Case, Attack, Excise Team, Arrest, Thalassery: Attack against excise team while arresting accused.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia